- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഹെൽത്ത് കെയർ, ഇൻഷ്വറൻസ്, മാർക്കറ്റിങ് വിദഗ്ദ്ധർക്ക് മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഒരുക്കി ഓസ്‌ട്രേലിയ; അക്കൗണ്ടന്റ്, ആർക്കിടെക്ട് രംഗത്തും പ്രതിഭ തെളിയിച്ചവർക്ക് അവസരം
മെൽബൺ: ഹെൽത്ത് കെയർ, ഇൻഷ്വറൻസ്, മാർക്കറ്റിങ്, അക്കൗണ്ടന്റ്, ആർക്കിടെക്ട് മേഖലയിലേക്ക് പ്രൊഫഷണലുകളെ തേടി ഓസ്‌ട്രേലിയ. വിദേശങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ഇത്തരം വിദഗ്ധരെ കൊണ്ടുവരാൻ രാജ്യം ഇവർക്ക് സ്‌കിൽഡ് വിസയും ലഭ്യമാക്കുന്നുണ്ട്. ഏറ്റവും പുതിയ ഹേസ് ക്വാർട്ടർലി റിപ്പോർട്ട് പ്രകാരം എക്കൗണ്ടൻസിയിൽ പ്രവർത്തിക്കുന്ന പരിചയ സ
മെൽബൺ: ഹെൽത്ത് കെയർ, ഇൻഷ്വറൻസ്, മാർക്കറ്റിങ്, അക്കൗണ്ടന്റ്, ആർക്കിടെക്ട് മേഖലയിലേക്ക് പ്രൊഫഷണലുകളെ തേടി ഓസ്‌ട്രേലിയ. വിദേശങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ഇത്തരം വിദഗ്ധരെ കൊണ്ടുവരാൻ രാജ്യം ഇവർക്ക് സ്‌കിൽഡ് വിസയും ലഭ്യമാക്കുന്നുണ്ട്. ഏറ്റവും പുതിയ ഹേസ് ക്വാർട്ടർലി റിപ്പോർട്ട് പ്രകാരം എക്കൗണ്ടൻസിയിൽ പ്രവർത്തിക്കുന്ന പരിചയ സമ്പന്നരായി പ്രഫഷണലുകൾക്ക് ഫിനാൻഷ്യൽ പ്ലാനിങ്, ഹെൽത്ത്‌കെയർ, ഇൻഷുറൻസ്, ലീഗൽ സ്ഥാപനങ്ങൾ, മാർക്കറ്റിങ് എന്നിവയിൽ വൻ ഡിമാൻഡാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അക്കൗണ്ടൻസി സപ്പോർട്ട് പ്രഫഷണൽസിന്റെ കടുത്ത ദൗർലഭ്യമാണിവിടെയുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഉദാഹരണമായി പേ റോൾ ഓഫീസറുടെ പോസ്റ്റിലേക്ക് ആളെക്കിട്ടാത്ത അവസ്ഥയാണ് ഓസ്‌ട്രേലിയയിലുള്ളത്. അതു പോലെത്തന്നെ നല്ല കഴിവുള്ള അക്കൗണ്ട് പേയബിൾ പ്രഫഷണലുകൾ, അക്കൗണ്ട് ക്ലാർക്കുമാർ, ക്രെഡിറ്റ് കൺട്രോളർമാർ, അക്കൗണ്ട്‌സസ് റീസീവബിൽ കാൻഡിഡേറ്റുകൾ, ബുക്ക്കീപ്പേർസ് എന്നിവർക്കും ഇവിട വൻ ഡിമാൻഡാണുള്ളത്.
ആർക്കിടെക്റ്റുകളെ വൻതോതിൽ ആവശ്യമുണ്ടെന്ന് ഓസ്‌ട്രേലിയയിലെ മിക്ക സ്‌റ്റേറ്റുകളിൽ നിന്നും ടെറിട്ടെറികളിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.ഇപ്പോൾ ഇവിടെ റെഡിസൻഷ്യൽ പ്രൊജക്ടുകളും കമേഴ്‌സ്യൽ റീഡെവലപ്‌മെന്റ് പ്രൊജക്ടുകളും വർധിച്ചതിനാൽ ഇവയിലേക്ക് ആർക്കിടെക്ടുകളെ വൻതോതിൽ ആവശ്യമായി വന്നതിനാലാണിത്. ഈ മേഖലകളിലേക്ക് മിഡ്‌ലെവൽ ആർക്കിടെക്ടുകൾ, പ്രൊജക്ട് ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ തുടങ്ങിയ പ്രഫണലുകളെയാണ് കൂടുതലായി വേണ്ടി വന്നിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ പ്രായമാകുന്നവർ വർധിച്ച് വരുന്നതിനാൽ കേസ് മാനേജർമാർ, കോ ഓർഡിനേറ്റർമാർ, ക്ലിനിക്കൽ കെയർ കോ ഓർഡിനേറ്റർമാർ, എൻഡോഴ്‌സ്ഡ് എന്റ് റോൾഡ് നഴ്‌സുമാർ, ക്ലിനിക്കൽ മാനേജർമാർ എന്നീ പ്രഫഷണലുകൾക്ക് ഇപ്പോൾ വൻ ഡിമാൻഡാണുള്ളത്. ഹെൽത്ത് കെയർ മേഖലയിൽ പരിചയസമ്പന്നരായ ചൈൽഡ് പ്രൊട്ടക്ഷൻ വർക്കർമാർ, സൈക്കോതെറാപ്പിസ്റ്റ്, റേഡിയോ ഗ്രാഫർമാർ, സ്പീച്ച് പാത്തോളജിസ്റ്റ് എന്നിവർക്കും വൻ ഡിമാൻഡാണുള്ളത്.
ഇൻഷുറൻസ് മേഖലയിൽ ക്ലെയിം അസസേർസ്, അക്കൗണ്ട് എക്‌സിക്യൂട്ടീവ്, ബ്രോക്കറിംഗിൽ അസിസ്റ്റന്റ് അക്കൗണ്ട് എക്‌സിക്ക്യൂട്ടീവ്, ഇൻഷുറൻസ് അഡ്‌മിനിസ്‌ട്രേറ്റർമാർ തുടങ്ങിയ പ്രഫഷണലുകൾക്കും വൻ ഡിമാൻഡാണുള്ളത്. മാർക്കറ്റിങ് ഫീൽഡിൽ ഡിജിറ്റൽ പ്രഫഷണലുകൾ, ഡിജിറ്റൽ പ്രൊഡ്യൂസർമാർ, കണ്ടന്റ് പ്രൊഡ്യൂസർ, പെയിഡ് റിസർച്ച് എക്‌സിക്യൂട്ടീവുകൾതുടങ്ങിയവർക്കും വൻ ഡിമാൻഡാണെന്ന് ഹേസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.