മെൽബൺ: രാജ്യത്ത് വിസ തട്ടിപ്പ് വ്യാപകമാണെന്ന കണ്ടെത്തലിനെ തുടർന്ന് വ്യാപക അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് ഇമിഗ്രേഷൻ അധികൃതർ. കഴിഞ്ഞ ആറ് വർഷമായി രാജ്യത്തേക്ക് കുടിയേറിയവരിൽ അധികവും വ്യാജ വിസ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയത്.

അതിനാൽ 2008 മുതൽ അനുവദിച്ച വിസകൾ പുനരന്വേഷിക്കാൻ മന്ത്രി മോറിസൺ ഇമിഗ്രേഷൻ വകുപ്പിന് നിർദ്ദേശം നല്കി. 2008 മുതൽ അനുവദിച്ച സ്‌കിൽഡ് മൈഗ്രേഷൻ വിസകളിൽ 90 ശതമാനത്തിലും ക്രമക്കേടുള്ളവയാണ്. ഇവയിൽ അധികവും ഇന്ത്യ, ഇംഗ്ലണ്ട്, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുണ്ട്.

അഫിഗാനിസ്ഥാനിൽ നിന്നും വ്യാജ വിസയിൽ രാജ്യത്ത് ഏറെപ്പേർ എത്തിയതും ഏറെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും, ഗുരുതരമായ കണ്ടെത്തലാണ് വ്യാജ വിസ സംബന്ധിച്ച് ഫെയർഫാക്‌സ് മീഡിയ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി വിലയിരുത്തി.