മെൽബൺ: ഒട്ടേറെ പുതിയ തൊഴിലുകൾ ഉൾപ്പെടുത്തി ഓസ്‌ട്രേലിയ പുതിയ ഒക്യുപ്പേഷൻ ലിസ്റ്റ് പുറത്തിറക്കി. ഓസ്‌ട്രേലിയൻ പെർമനന്റ് റെസിഡൻസിക്കു വേണ്ടി അപേക്ഷിക്കാൻ തയാറായിരിക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്നതാണ് പുതിയ പ്രഖ്യാപനം. ഒക്യുപ്പേഷൻ ലിസ്റ്റിൽ നേരത്തെ ഇല്ലാതിരുന്ന പല തൊഴിലുകളും പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും കുടിയേറുന്നതിന് കാത്തിരിക്കുന്ന ഏവർക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ്.

പബ്ലിക് റിലേഷൻസ് പ്രൊഫഷണലുകൾ, ജേർണലിസ്റ്റ്, കഫേ-റെസ്റ്റോറന്റ് മാനേജർമാർ, സെയിൽസ്- മാർക്കറ്റിങ് പ്രൊഫഷണലുകൾ, മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ, നഴ്‌സസ്, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ഷെഫുമാർ അങ്ങനെ ഒട്ടേറെ തൊഴിലുകൾ അടങ്ങുന്നതാണ് പുതിയ ഒക്യുപ്പേഷൻ ലിസ്റ്റ്. ഓസ്‌ട്രേലിയൻ കാപ്പിറ്റൽ ടെറിട്ടറി (എസിടി) പുറത്തിറക്കിയ ലിസ്റ്റ് എസിടിയുടെ വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.

അതേസമയം പുതിയ ഒക്യുപ്പേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഇവിടത്തെ ജോബ് വേക്കൻസിയുമായി യാതൊരു ബന്ധമില്ലെന്നും ഏതെങ്കിലും പ്രത്യേക തൊഴിൽ മേഖലയിൽ ജോലി വാഗ്ദാനം നൽകുന്നില്ലെന്നും എസിടി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ നൽകാൻ സന്നദ്ധരായിട്ടുള്ള എംപ്ലോയർ, തൊഴിൽ സംബന്ധിച്ച് സ്‌കില്ലുകൾ, വർക്ക് എക്‌സ്പീരിയൻ,് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തുടങ്ങിയ വസ്തുതകളെല്ലാം ചേരുമ്പോഴാണ് ഒരാൾ ഇവിടെ തൊഴിൽ ലഭ്യമാകുന്നത്.

പിആറിന് അപേക്ഷിക്കാൻ തയ്യാറെടുക്കുന്നവർക്ക് സ്റ്റേറ്റ് നോമിനേഷൻ ലഭിക്കണമെങ്കിൽ അപേക്ഷകർ പോസിറ്റീവ് സ്‌കിൽസ് അസസ്‌മെന്റ്, ജോബ് എക്‌സ്പീരിയൻ, എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷനുകൾ തുടങ്ങിയ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്  എസിടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.