- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിൽ മിനിമം വേതനം 2.5 ശതമാനം വർദ്ധിപ്പിച്ചു; കുറവ് വേതനം ലഭിക്കുന്നവർക്ക് ഇനി മണിക്കൂറിൽ 20.33 ഡോളർ വേതനം ലഭ്യമാകും
ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന കുറവ് വേതനം ലഭിക്കുന്ന തൊഴിലാളികളുടെ മിനിമം വേതനം വർദ്ധിപ്പിച്ചു. മണിക്കൂറിൽ 20.33 ഡോളർ വരെ ഇനി സമ്പാദിക്കാവുന്ന തരത്തിലാണ് വേതനം വർദ്ധിപ്പിച്ചത്. ഫെയർ വർക്ക് കമ്മീഷൻ മിനിമം വേതനത്തിൽ 2.5% വർദ്ധനവ് ആണ് കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ കോവിഡ്പാൻഡെമിക് ബാധിച്ച വ്യവസായങ്ങൾക്ക് ശമ്പള വർദ്ധനവ് വൈകുമെന്നും സൂചനയുണ്ട്.
അതായത് പുതിയ വേതനവർദ്ധനവ് നടപ്പിലാകുന്നതോടെ പുതിയ മുഴുവൻ സമയ ജോലിക്കാർക്ക് മിനിമം വേതനം ആഴ്ചയിൽ 772.60 ഡോളർ ആയിരിക്കും. ഓസ്ട്രേലിയയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് 18.80 ഡോളർ വർദ്ധനവാണ് വന്നിരിക്കുന്നത്.
ജനറൽ റീട്ടെയിൽ മേഖലയിലുള്ള തൊഴിലാളികൾക്ക് സെപ്റ്റംബർ വരെ ശമ്പള വർദ്ധനവ് ലഭിക്കില്ല, അതേസമയം വ്യോമയാന, ടൂറിസം, ഫിറ്റ്നസ്, ചില റീട്ടെയിൽ വ്യാപാര മേഖലകളിലെ തൊഴിലാളികൾക്ക് നവംബർ വരെ യും ശമ്പള വർദ്ധനവിനായി കാത്തിരിക്കേണ്ടിവരും. മറ്റെല്ലാ തൊഴിലാളികൾക്കും ജൂലൈ 1 മുതൽ വർദ്ധനവ് ലഭിക്കും.