ഴിവുള്ള വിദേശി സംരംഭകർക്ക് അവസരം തുറന്ന് ഓസ്‌ട്രേലിയ സർക്കാര്. രണ്ട് ലക്ഷം ഡോളർ വരെ ബിസിനസിനായി മുടക്കാൻ ശേഷിയുള്ള വിദേശികളായ മിടുക്കന്മാർക്ക് പുതിയ എൻട്രപ്രണർ വിസയിലൂടെ പിആർ സ്വന്തമാക്കാനാണ് അവസരം തുറന്നിരിക്കുന്നത്. ഇതിനായി പുതിയ കാറ്റഗറിയിലുള്ള വിസയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇത്തരം കഴിവുകളുള്ളവർക്ക് എളുപ്പത്തിൽ പിആർ ലഭ്യമാക്കുന്നതിനുള്ള പാത്ത്വേ വിസയാണിത്.

നൂതനമായ ബിസിനസ് ആശയങ്ങളും മൂന്നാം പാർട്ടിയിൽ നിന്നും രണ്ട് ലക്ഷം ഡോളർ ഇവിടെ ബിസിനസിനായി മുടക്കാൻ ശേഷിയുള്ളവരുമായ വിദേശികളായ മിടുക്കൻ സംരംഭകരെ ഇവിടേക്കാകർഷിക്കാനും അവർക്ക് എളുപ്പത്തിൽ പിആർ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള താണ് പുതിയ എൻർപ്രണർ വിസ.

ഇത്തരക്കാരുടെ പുതുമയാർന്ന ബിസിനസ് ആശയങ്ങളിലൂടെ ഓസ്ട്രേലിയയെ ഒരു സ്മാർട്ട് രാജ്യമാക്കുകയാണ് പദ്ധതി. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്‌കിൽഡ് മൈഗ്രേഷനുള്ള പോയിന്റ് ടെസ്റ്റിൽ കാര്യമായ മാറ്റം വരുത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ ഓസ്ട്രേലിയയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് ഇവിടെ സ്ഥിരമായി കഴിയുന്നതിനുള്ള അവസരവും ലഭിക്കും. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്, തുടങ്ങിയ വിഷയങ്ങൾ പോസ്റ്റ്ഗ്രാജ്വേറ്റ് റിസർച്ച് യോഗ്യത നേടിയവർക്കാണീ ആനുകൂല്യം ലഭ്യമാക്കുന്നത്.

സ്‌കിൽഡ് മൈഗ്രേഷൻ പ്രോഗ്രാമിന് കീഴിൽ ഇത്തരം ഗ്രാജ്വേറ്റുകൾക്ക് അധിക പോയിന്റുകൾ നൽകുകയാണ് ചെയ്യുന്നത്. ഇതിലൂടെ അവർക്ക് ഓസ്ട്രേലിയൻ പിആർ ലഭിക്കുന്നതിനുള്ള പാത്ത് വേ ഒരുങ്ങുകയും ചെയ്യുന്നതാണ്.