ബ്രിസ്ബൻ:  ഓസ്‌ട്രേലിയയിലുള്ള പെന്തക്കോസ്റ്റൽ സഭകളുടെയും ദൈവദാസന്മാരുടയും വിശ്വാസികളുടെയും ആത്മീയ ഐക്യതയും  കൂട്ടായ്മയും ലക്ഷ്യമാക്കി ആരംഭിച്ച  ഓസ്‌ട്രേലിയ  യുണൈറ്റഡ്   പെന്തക്കോസ്റ്റൽ   ചർച്ചസ്സിന്റെ (AUPC) ആഭിമുഖ്യത്തിലുള്ള ക്യുൻസിലാന്റ്‌റ്  സ്‌റ്റേറ്റിന്റെ  2015 വാർഷിക കൺവെൻഷൻ ബ്രിസ്‌ബേനിൽ നടക്കും. നവംബർ 20 മുതൽ 22 വരെ ബ്രിസ്‌ബേനിലുള്ള 175,   എഡിൻബർഗ്, കാസിൽ  റോഡ് വെവേൽ ഹൈറ്റ്‌സിലാണ് കൺവൻഷൻ നടക്കുക.

20ന് വൈകിട്ട്  6:30 ന്  ആരംഭിച്ച്  22 ന് തിരുമേശയോടെ സംയുക്ത സഭായോഗം അവസാനിക്കും.
ഈ മഹാസമ്മേളനത്തിൽ മുഖ്യാഥിതിയായി   പാസ്റ്റർ  പി. എസ്  ഫിലിപ്പ് പങ്കെടുത്ത് ദൈവവചനം ശുശ്രൂഷ നടത്തും. പാസ്റ്റർ  ജെസ്വിൻ മാത്യുവിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും നടത്തപെടുന്നതാണ്.

സഭാവ്യത്യാസമില്ലതെ ഐക്യതയ്ക്കു മാത്രം ഊന്നൽ നല്കുന്ന ഈ മഹാസമ്മേളനത്തിൽ ഓസ്‌ട്രേലിയയിലുള്ള വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും പ്രതിനിധികളും, വിശ്വ്യാസികളുമായി നിരവധിയാളുകൾ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ തോമസ് എബ്രഹാം (0469337690),  പാസ്റ്റർ  സാജൻ കുരുവിള (0423276996),  ബ്രദർ റോയ് ബി ഉമ്മൻ (0470334343),  ബ്രദർ ബാബു പുളിയൻ (0411269322) എന്നിവരുമായി ബന്ധപെടുക.