- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെഗൽ ജോസെഫിന്റെ നാമധേയത്തിലുള്ള രണ്ടാമത് കൈരളി ബ്രിസ്ബേൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ശനിയാഴ്ച്ച
ഓസ്ട്രേലിയൻ കളിക്കളങ്ങളിൽ ഒരു പടകുതിരയെപോലെ കുതിച്ചുപാഞ്ഞ, ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഗ്രൗണ്ടുകളിൽചെറുപ്രായത്തിൽ തന്നെ ഇതിഹാസങ്ങൾ തീർത്ത, ബ്രിസ്ബേൻ മലയാളികളുടെ പ്രിയ താരം ഹെഗൽ ജോസെഫിന്റെ നാമധേയത്തിലുള്ള രണ്ടാമത് കൈരളി ബ്രിസ്ബേൻ All Australiaസെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കൂപ്പർസ് പ്ലെയിൻസിലുള്ളഗ്രിഫിത് യൂണിവേഴ്‌സിറ്റിയുടെ നൈതൻ ക്യാമ്പസ്സിൽ (Nathan Campus)വച്ച് മാർച്ച് 18 ശനിയാഴ്ച രാവിലെ 7:00 മണി മുതൽ വൈകിട്ട് 7:30വരെ നടത്തപ്പെടുന്നു.
കാൽപ്പന്തുകളിയുടെ സകല സൗന്ദര്യവും നെഞ്ചിലേറ്റി കൊണ്ട്16 അന്തർ സംസ്ഥാന ടീമുകൾ കൾ നാലു ഗ്രൂപ്പുകളിലായി എറ്റുമുട്ടുന്നു.ഓസ്‌ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽഒന്നായ കൈരളി നടത്തുന്ന ഈ ഫുട്‌ബോൾ മാമാങ്കത്തിലേക്ക്
ഓസ്ട്രേലിയയിലുള്ള എല്ലാ ഫുട്‌ബോൾ പ്രേമികളെയും കൈരളിബ്രിസ്ബേൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്യുന്നു.
നാലു പൂളുകളിലായി ഇരുപത്തിയഞ്ചോളം മതസരങ്ങൾഅരങ്ങേറുമ്പോൾ ഈ ടൂർണമെന്റിലെ വിജയികളെ കാത്തിരിക്കുന്നത്കൈ നിറയെ സമ്മാനങ്ങളാണ്. രണ്ടായിരത്തി അഞ്ഞൂറ്റൊന്നു
ഓസ്ട്രേലിയൻ ഡോളറും എവർറോളിങ് ട്രോഫിയും ആണ് ഒന്നാംസ്ഥാനക്കാരെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കായിആയിരൊത്തൊന്നു ഡോളർ ക്യാഷ് പ്രൈസും റണ്ണർ അപ്പ് ട്രോഫിയുംമൂന്നാം സ്ഥാനക്കാർക്കായി അഞ്ഞൂറ്റൊന്നു ഡോളർ ക്യാഷ് പ്രൈസും
ഷിൽഡും നാലാം സ്ഥാനക്കാർക്കായി ഇരുനൂറ്റി അമ്പത്തൊന്നു ഡോളർക്യാഷ് പ്രൈസും ആണ് സംഘടകർ ഒരുക്കിയിരിക്കുന്നത്.
ടൂർണമെന്റിലെ മികച്ച കളിക്കാരന് ഗോൾഡൻ ബോൾ, മികച്ചയൂത്ത് പ്ലെയറിനു ഗോൾഡൻ ബോയ്, ഏറ്റവും കൂടുതൽ ഗോൾഅടിക്കുന്ന കളിക്കാരന് ഗോൾഡൻ ബൂട്ട്, ഏറ്റവും മികച്ച ഗോൾ
കീപ്പറിന് ഗോൾഡൻ ഗ്ലോവ് എന്നിങ്ങനെ നിരവധി വ്യക്തിഗതസമ്മാനങ്ങളും കൈരളി ബ്രിസ്ബേൻ ഒരുക്കിയിട്ടുണ്ട്.
1. സ്‌പോർട്ടിങ് FNQ, കെയിൻസ്
2. ടൈരെന്റ് ടസ്‌കേഴ്സ് എഫ് സി, ടൂവുമ്പ
3. ഗോൾഡ് കോസ്റ്റ് സ്റ്റോർമ്മസ്, ഗോൾഡ് കോസ്റ്റ്
4. സൺ ഷൈൻ കോസ്റ്റ് എഫ് സി
5. മീശ എഫ് സി, ബ്രിസ്ബേൻ
6. ബ്രിസ്ബേൻ ബ്ലാസ്റ്റേഴ്സ്
7. മെൽബോൺ സൺ ഷൈൻ എഫ് സി
8. കാന്റർബറി എഫ് സി, സിഡ്‌നി
9. ബ്രിസ്ബേൻ ടൈറ്റൻസ്
10. ഇപ്‌സ്വിച്ച് യുണൈറ്റഡ് എഫ് സി
11. കോസ്റ്റൽ എഫ് സി, സൺ ഷൈൻ കോസ്റ്റ്
12. സോക്കാർ എഫ് സി, ബ്രിസ്ബേൻ
13. സൗത്ത് സൈഡ് സോക്കർ സ്റ്റുഡ്‌സ്, ബ്രിസ്ബേൻ
എന്നിങ്ങനെ മെൽബൺ, കാൻബറ, സിഡ്‌നി, ക്യുൻസ് ലാൻഡ്എന്നിവിടങ്ങളിൽ നിന്നും പതിമൂന്നു അന്തർ സംസ്ഥാന ക്ലബ്ബുകളിൽനിന്നുമായി പതിനാറു ടീമുകൾ നാലു പൂളുകളിലായി മാറ്റുരക്കുന്നഅത്യന്തം വാശിയേറിയ ഒരു ഫുട്‌ബോൾ മത്സരത്തിനാണ്ബ്രിസ്ബേൻ മാർച്ച് മാസം പതിനെട്ടാം തിയതി സാക്ഷ്യംവഹിക്കുക.
ഫുട്‌ബോൾ കളികളകളത്തിലേക്ക് കാലെടുത്തുവെക്കുന്ന ഭാവിവാഗ്ദാനങ്ങളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായിപതിനാറു വയസ്സിൽ താഴെയുള്ളവരുടെ നാലു പ്രേദര്ശന മതസരങ്ങൾ !
എല്ലാറ്റിലും ഉപരിയായി ക്ഷിണിതരാകുന്ന കളിക്കാർക്കുംകാണികൾക്കും ഗ്രൗണ്ടിലുള്ള നടൻ തട്ടുകടയിൽ നിന്നുംഇടിയപ്പം മുട്ടക്കറി , തട്ട് ദോശ ; ചമ്മതി , പൊറോട്ട ബീഫ് , ബിരിയാണി, ഫ്രൈഡ് റൈസ് ; ചിക്കെൻ കറി,സ്‌നാക്‌സ് ഐറ്റംങ്ങളായ പഴം പൊരി, പരിപ്പുവട, ഉള്ളിവട
എന്നിവ ലഭ്യമാണ്. കൂടാതെ ഐസ്‌ക്രീം സ്റ്റാളിൽ വിവിധസ്‌ക്രീമുകളും ഡ്രിങ്ക്‌സ് ബൂത്തിൽ കുലുക്കി സര്ബത്,ഫ്രഷ് ലൈയിം, വിവിധ തരം ഫ്രൂട്ട് ജൂയ്സുകൾ എന്നിവലഭ്യമാണ്.
ടൂർണമെന്റ് ആഘോഷകരമാക്കാൻ മതസരങ്ങളുടെ ഇടവേളകളിൽചൈനീസ് ലയൺ ഡാൻസ്, വിവിധ ഇന്ത്യൻ ഡാൻസുകൾഎന്നിവ ഉണ്ടായിരിക്കുന്നതാണ്ഈ ടൂർണമെന്റ് കാണുവാനും ആസ്വദിക്കുവാനും എല്ലാഫുട്‌ബോൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നു !