- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാപരിപാടികളും ഓണസദ്യയും മാവേലിയെ വരവേക്കലും ഒക്കെയായി ഓണത്തെ വരവേല്ക്കാൻ ബ്രിസ്ബൻ മലയാളികൾ; കൈരളി ബ്രിസ്ബെന്റെ മെഗാ ഓണാഘോഷം സെപ്റ്റംബറ് 3-ന്
ബ്രിസ്ബൻ: ബ്രിസ്ബണിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കൈരളിബ്രിസ്‌ബെൻ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം ഓണം പൊന്നോണം'ഫോറസ്റ്റ്് ലേക്കിലുള്ള ലൈറ്റ് ഹൗസ് ഇവന്റ് സെന്റെറിൽ വെച്ച് വിപുലമായപരിപാടികളോടെ സെപ്റ്റംബർ 3 ന് നടത്തപ്പെടും.
രാവിലെ 10 മണിക്ക് ഭദ്രദീപം കൊളുത്തിആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ കലാപരിപാടികൾ ചടങ്ങുകൾക്കു മോടി
കൂട്ടും. രാവിലെ 10 മണി മുതല് ആരംഭിക്കുന്ന ഓണാഘോഷത്തിൽ തിരുവാതിര ഭാരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസുകൾ, സിനിമാറ്റിക് ഡാൻസുകൾ, നാടൻപാട്ടുകൾ, സ്‌കിറ്റുകൾ, ഉൾപ്പെടെ വിവിധ കലാപരിപാടികൾ പരിപാടികൾക്ക് കൂടുതൽ നിറംപകരും .
ഉപ്പേരി, പഴം, പപ്പടം, പായസം അടക്കം 22 ഓളം വിഭവങ്ങളുമായി നാവിൽരുചിയൂറുന്ന വിഭവസമൃദ്ധമായ ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് എന്നിവയാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രേത്യകത.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു തിരി തെളിയുമ്പോൾ അതിൽപകെടുക്കുവാൻ കൈരളിയുടെ എല്ലാ അംഗങ്ങളെയും , അഭ്യുദയകാംഷികളെയും, എല്ലാമലയാളി സുഹൃത്തുക്കളെയും കമ്മിറ്റി മെംബേഴസ് ക്ഷണിക്കുന്നു മറുനാട്ടിലെ സ്വന്തം തിരക്കുകൾക്കിടയിൽ അവനവന്റെ പൈതൃകത്തെ തിരിച്ചറിയുന്നമലയാളിക്ക്, പൂക്കൂടയില് പൂ വാരി നിറച്ച്, പൂമുറ്റം തീര്ത്ത് അത്തം മുതല് പത്തുദിവസം ആര്ത്തു വിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കള്ക്ക് ആകാംവിധത്തില് പകർന്നു നല്കാൻ കഴിയും വിധമാണ് ഈ പൊന്നോണം ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ടോം ജോസഫ് സെക്രട്ടറി സൈമൺ മുളങ്ങാണി , ട്രെഷറർ അരുൺ കല്ലൂപ്പറമ്പിൽ എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾപ്രവർത്തിക്കുന്നു. ഈ ഓണഘോഷം വിജയപ്രദമാക്കുവാന് ബ്രിസ്‌ബെ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളും സഹായിക്കണം എന്നും സംഘാടകൻ അഭ്യത്ഥിക്കുന്നു.കൈരളിയുടെ അംഗത്വം എടുക്കുന്നതിനും ാണം പൊന്നോണം' പ്രേവശന കൂപ്പണുമായി ഇന്ന്തന്നെ താഴെപറയുന്നവരെ ബന്ധപെടുക
ടോം ജോസഫ് : 0422202684
സൈമൺ മുളങ്ങാണി : 0402767143
അരുൺ കല്ലുപുരക്കൽ : 0431533623