കാൻബറ: തിരുപ്പിറവി ആഘോഷമാക്കാൻ മനോഹരമായ ക്രിസ്മസ്കരോൾ സംഗീതവുമായി കാൻബറ ദമ്പതികൾ. കാൻബറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജോമോൻ ജോൺ ബിന്ദു ജോമോൻ ദമ്പതികളാണ് വൈറലായ ഈ കരോൾ സംഗീതത്തിന് പിന്നിൽ.

''പൂനിലാവിൽ പൂഞ്ചിരിതൂകി'' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യു ട്യൂബിൽ തരംഗമായി. അനേക മാസങ്ങളുടെ പ്രയത്‌നഫലമാണ് ഈ ഗാനം. പ്രശസ്ത പിന്നണി സംഗീത ഗായകൻ എം ജി ശ്രീകുമാറാണ് പാട്ടു പാടിയിരിക്കുന്നത്. വരികൾക്ക് ഈണം കൊടുത്തിരിക്കുന്നത് ബിബിൻ മാത്യുവാണ്. വരികളെഴുതിയിരിക്കുന്നത് കാൻബെറയിലെ ഉയർന്നുവരുന്ന ഒരു കവയത്രി കൂടെയാണ് കൂടിയായ ബിന്ദു ജോമോനാണ്. പ്രവാസി പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പടെ നിരവധി കവിതകൾ ബിന്ദു എഴുതിയിട്ടുണ്ട്.

സിനിമാരംഗത്തു വര്ഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഫിലിപ്പ് കാക്കനാട് ആണ് സംഗീതത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനു പിന്നിൽ. കാൻബെറയിലും സമീപപ്രദേശങ്ങളിലുമാണ് വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത് . ക്യാൻ ടൗൺ ക്രീയേഷൻസ് ആണ് ' ബെത്‌ലഹേമിലെ താരകം' എന്ന് പേരിട്ടിരിക്കുന്ന സംഗീത സമാഹാരത്തിന്റെ നിർമ്മാണ നിർവഹണം . ഹെവൻലി വോയിസ് എരുമേലിയും സംഗീതത്തിന് പിന്നിൽ പ്രവർത്തിച്ചൂണ്ട്.