സിഡ്നി:സിവിൽ എഞ്ചിനീയറിംഗിൽ ലോക പ്രശസ്തമായ യൂണിവേഴ്‌സിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ മലയാളി ഗവേഷണ വിദ്യാർത്ഥിക്ക് പുരസ്‌കാരം .ചെന്നൈ IIT യിലേ ഗവേഷണ വിദ്യാർത്ഥി ആയിരുന്ന ടോം ഡാമിയൻ അവതരിപ്പിച്ച പ്രബന്ധം , സെമിനാറിൽ ഏറ്റവും മികച്ചതായി തെരഞ്ഞെടുത്തത് മലയാളികൾക്കാകെ അഭിമാനമായി .

USAയിലെ വിർജീനിയ ടെക് , പർഡ്യു (PURDUE) ,ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസ്,UK യിലേ ബാത്ത് ,മലേഷ്യയിലെ മൊണാഷ് ,ബിറ്റ്‌സ് പിലാനി(ബിർള ഇൻസ്റ്റിറ്റ്യൂട്ട് ), NIT കാലിക്കറ്റ് എന്നീ യൂണിവേഴ്‌സിറ്റികൾ ചേർന്ന് ആണ് ഓൺലൈൻ സെമിനാര് സംഘടിപ്പിച്ചത് .

കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ആൻഡ് സറ്റക്‌ച്ചേഴ്‌സ് (ICCMS -2022) എന്നതിനെ അധികരിച്ചുകോഴിക്കോട് NIT യിൽ ഒരാഴ്ചക്കാലം നടന്ന അന്താ രാഷ്ട്ര സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിങ് ശാസ്ത്രജ്ഞരും പ്രഫസർമാരും ഗവേഷകരും ഗവേഷണ വിദ്ധ്യാത്ഥികളുമായി അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിക്കപ്പെടുകയുണ്ടായി. Novelty of the topic, Technical Content of the Article, Clarity in Question Answering, Presentation Skills, Conference Attendance എന്നിവയെ അടിസ്ഥാനമാക്കിയാണ് ഏറ്റവും നല്ല പ്രബന്ധത്തിനു 'Best Paper Award' നൽകിയത് .

മദ്രാസ് IIT യിൽ അവസാന വർഷ ഗവേഷണ വിദ്ധ്യാർത്ഥിയായ ടോം ഡാമിയാൻ-ന്റെ Ph.D. തീസിസിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച ' Citric Acid Resistance of Calcium Sulfoaluminate Based Binders' എന്ന പേപ്പറിന് ആണ് 2022 - ലെ അവാർഡ് ലഭിച്ചിരിക്കുന്നത്. രണ്ടാമത് ഇന്റർ നാഷണൽ കോൺഫ്രൻസ് ആണിത് .
തൊടുപുഴ, കലയന്താനി,
ഓണാട്ട് ഡാമിയാൻ തോമസ് - ആൻസി ദമ്പതികളുടെ മകനാണ് ടോം .