- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്ബനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവ്വീസ് വേണം; വി മുരളിധരനുമായി ചർച്ച നടത്തി യുണൈറ്റഡ് മലയാളിസ് ഓഫ് ക്യൂൻസ്ലാന്റ്
ബ്രിസ്ബൻ: ഓസ്‌ട്രേലിയ സന്ദർശിച്ച ഇന്ത്യൻ വിദേശ കാര്യ സഹമന്ത്രി വി മുരളീധരനുമായി യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ഭാരരവാഹികൾ ചർച്ച നടത്തി. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച നടത്തിയ ചർച്ചകളിൽ ബ്രിസ്ബനിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
എയർഇന്ത്യ വിമാനസർവ്വീസ് ബ്രിസ്ബനിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് നടത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ബന്ധപ്പെട്ടവരുമായി ആലോചിച്ച് പരിഗണിക്കാമെന്ന് ഉറപ്പ് നല്കി.
ഓസ്‌ട്രേലിയൻ മലയാളികളുടെ ചിരകാലാഭിലാഷമായ കേരള ഹൗസ് ക്യൂൻസ്ലാന്റിൽ സ്ഥാപിക്കുന്നതായ കാര്യങ്ങൾ ഇന്ത്യൻ ഹൈകമ്മീഷനുമായി ആലോചിക്കാമെന്നും ഉറപ്പ് നല്കി.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് ഭാരവാഹികളായ ഡോ ജേക്കബ് ചെറിയാൻ, സിറിൽ ജോസഫ്, പ്രൊ എബ്രഹാം ഫ്രാൻസിസ്, ജിജി ജയനാരായണൻ, ഷാജി തേക്കാനനത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി