ബ്രിസ്ബൻ : അകാലത്തിൽ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികളുമായി ബ്രിസ്ബനിലെ ഇന്ത്യൻ സമൂഹം ഒത്തു ചേർന്നു .ബ്രിഡ്ജ്മെൻ ഡൗൺസിലുംവില്ലാവോങ്ങിലും നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ എമ്പാടുനിന്നും ഉള്ള നൂറുകണക്കിന് ആളുകളാണെത്തിയത് .

ഇന്നലെ പിന്നാരോ സെമിറ്ററി ചാപ്പലിൽ ഉണ്ണികൃഷ്ണന്റെ ഭൗതീക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവർ ആദരവ് അര്പ്പിക്കാനെത്തുക യുണ്ടായി .നേരത്തേ ക്യുൻസ്ലാൻഡ് വേദിക് കൾച്ചറൽ സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം ബ്രിസ്ബനിലെ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രത്തിൽ പുതിയ ഒരധ്യായം തന്നെ എഴുതി ചേർത്തു . ക്യുൻസ്ലാൻഡിലെ മുഴുവൻ ഭാഷാ - കൾച്ചറൽ അസോസിയേഷൻ ഭാരവാഹികൾ ,ദീർഘ കാലം ഇന്ത്യൻ അസോസിയേഷന്റെ നേതൃ പദം അലങ്കരിച്ച ഡോ ഉണ്ണികൃഷ്ണന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു .

ഓസ്ട്രലിയയിലെ ഉന്നത സിവിലിയൻ ബഹുമതി ആയ ഓർഡർ ഓഫ് ഓസ്ട്രേലിയ അവാർഡ് ജേതാവായ ഉണ്ണികൃഷ്ണന്റെ സേവനങ്ങൾ ഓരോരുത്തരും പ്രത്യേകം എടുത്തു പറഞ്ഞു പ്രകീർത്തിക്കുകയുണ്ടായി.ഡോ ചെറിയാൻ വര്ഗീസ് ആമുഖമായി പ്രസംഗിച്ചു .
വേദാന്ത സൊസൈറ്റി വൈസ് പ്രസിഡണ്ട് സ്വാമി ആത്മേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി 

തുടർന്ന്. ബ്രിസ്ബൻ സിറ്റി കൗൺസിലർ ആഞ്ചല ഓവൻ ,സ്പ്രിങ് ഫീൽഡ് സിറ്റി കോര്പറേഷൺ എം ഡി ഡോ മഹാശിന്നത്തമ്പി , സഹ പ്രവർത്തകൻ കൂടിയായ ക്യുൻസ്ലാൻഡ് മെയിൻ റോഡ്സ് മുൻ ഡയറക്ടർ ജനറൽ ജിം വര്ഗീസ് , FICQ പ്രസിഡന്റ് അനൂപ് നന്നരു, ഗോപിയോ പ്രസിഡന്റ് ഉമേഷ് ചന്ദ്ര ,വിവിധ അസോസിയേഷൻ - സംഘടനാ ഭാരവാഹികളായ പ്രതാപ് ലക്ഷ്മൺ ,രാജേഷ് മണിക്കര ടോം ജോസഫ് , ഡോ ജോയി ചെറിയാൻ സുരേന്ദ്ര പ്രസാദ് ,ഡോ പ്രസാദ് യർലാഗദ്ദ , പളനി തേവർ ,ശ്യാം ദാസ് , ജോമോൻ കുര്യൻ , ഗിരീഷ് പരമേശ്വരൻ , ഷാജിതേക്കാന ത്ത് , സുധ നായർ ,എ കെ കൃഷ്ണൻ ,രജനി രാജേഷ് ,
സി കെ ഉണ്ണികൃഷ്ണൻ ,സജിനി ഫിലിപ്പ് ,ഗിൽബർട് കുറുപ്പശ്ശേരിതുടങ്ങിയവർ പ്രസംഗിച്ചു .മരുമകൻആദർശ് മേനോൻ , മക്കളായ ഗാർഗി ,സിദ്ധാർത് എന്നിവർ നന്ദി പ്രകാശിപ്പിച്ചു .

തിരുവനന്തപുരം പള്ളിച്ചൽ കൊട്ടറ പരേതനായ വേലായുധ ന്റെ പുത്രനാണ് ഉണ്ണികൃഷ്ണൻ .
ശവദാഹം ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ നടക്കും . ശനിയാഴ്ച പുലർച്ചെ ഖത്തർ എയർ വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തു എത്തും . 10 മുതൽ ഉച്ചക്ക് 12 വരെ പള്ളിച്ചലിലെ വീട്ടിൽ പൊതുദര്ശനത്തിനും വയ്ക്കുന്നതാണ്