സ്‌ട്രേലിയയിൽ നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ സംഗീത മത്സരത്തിന് പെർത് ഒരുങ്ങി കഴിഞ്ഞു.ഓൾ ഓസ്‌ട്രേലിയ പൂമ സ്റ്റാർസിങ്ങർ സീസൺ -2 ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ ആണെന്ന് ഭാരവാഹികൾ അറിയിച്ചു.

പെർത്, സിഡ്‌നി, മെൽബൻ, ബ്രിസ്‌ബൈൻ, കാൻബറ എന്നിവിടങ്ങളിൽ നിന്നുള്ള 70 ൽ അധികം മത്സരർഥികൾ രണ്ട് ഗ്രൂപ്പുകളിലായി പ്രാഥമിക റൗണ്ട് മത്സരത്തിൽ പങ്കെടുക്കും.

പെർത്തിൽ നിന്നുള്ളവർക്കു ജൂൺ 10 നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു May 6 നും ഓഡിഷൻ റൗണ്ട് നടത്തപ്പെടും. ഇതിൽ തിരഞ്ഞെടുക്കപെടുന്നവർ ഫൈനൽ റൗണ്ട് മത്സരങ്ങൾ ജൂലൈ 29 ന് ആണ് നടക്കുക.. അന്നേദിവസം കേരളത്തിലെ മികച്ച ഗായകരെ അണിനിരത്തി ഓസ്‌ട്രേലിയൻ ഡ്രീംസ് 2023 എന്ന മെഗാഷോയും ഉണ്ടായിരിക്കും.

13 പേരടങ്ങുന്ന കേരളത്തിൽ നിന്നാനുള്ള മദ്രാസ് മെയിൽ എന്ന മ്യൂസിക് ബാൻഡ് നോടൊപ്പം, രഞ്ജിനി ജോസ്, നാടൻ പാട്ടുകളുടെ പുതിയ മുഖം അതുൽ നറുക്കര ( പാലാപ്പള്ളി വൈറൽ )Zee മ്യൂസിക് റിയാലിറ്റി ഷോ ഫെയിം വൈഷ്ണവ് ഗിരീഷ് തുടങ്ങിയവർ പങ്കെടുക്കുന്നു...
പൂമയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കും...

ടിക്കറ്റ് വിതരണ ഉദ്ഘാടനം
മെയ് 6 ന് നടക്കും.