മെൽബൺ : ആസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്കിടയിൽ വലിയ സ്വീകാര്യതയുള്ള മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. മെൽബണിലെ സംഘാടകനും സാമൂഹികപ്രവർത്തകനുമായ മദനൻ ചെല്ലപ്പൻ ആണ് പുതിയ പ്രസിഡന്റ്. ഗോൾഡ് കോസ്റ്റിൽ സ്ഥിരതാമസക്കാരനും മികച്ച സംഘാടകനുമായ ബിനോയ് തോമസ് ആണ് സെക്രട്ടറി. ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥനായിരുന്ന ബിനോയ് പോൾ(പെർത്) രക്ഷധികാരി ആണ്. വിനോദ് കൊല്ലംകുളം( ടൗൺസ് വിൽ )ട്രഷറർ സജി പഴയാറ്റിൽ ( ഇപ്‌സ്വിച് ) വൈസ് പ്രസിഡന്റ്, സോയിസ് ടോം ( ഹോബാർട്ട് )ജോയിന്റ് സെക്രട്ടറി എന്നിവർ ആണ് മറ്റു ഭാരവാഹികൾ.

ജെനോ ജേക്കബ് (ബ്രിസ്‌ബെയിൻ ), തമ്പി ചെമ്മനം ( മെൽബൺ ), ആമീൻ സാദിക് (ഹോബാർട്ട് ), കിരൺ ജെയിംസ് ( സിഡ്നി ), ജിജോ ബേബി ( മെൽബൺ ) ഓസ്റ്റിൻ ഡെവിസ് (പെർത്ത് ) എന്നിവർ നിർവ്വഹാക സമിതി അംഗങ്ങൾ ആവും. റോബർട്ട് കുര്യാക്കോസ് ആണ് ഇന്റർ നാഷണൽ കമ്മിറ്റി പ്രതിനിധി.

കേരളത്തിൽ നിന്നും കുടിയേറി വന്നിരിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വലിയ ഒരു പദ്ധതി ഉടനെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പുതിയ കമ്മറ്റി എന്ന് പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു. അതേ സമയം ആസ്ട്രേലിയയിലെ പ്രവാസി മലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി നടപ്പിലാക്കുന്ന ഫാമിലി കണക്ട് പദ്ധതി അതേപടി തുടരുമെന്നും മദനൻ ചെല്ലപ്പൻ പറഞ്ഞു

കോവിഡ് മൂർദ്ധന്യത്തിൽ മലയാളി വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് സൗജന്യ ഫ്‌ളൈറ്റ് ചാർട്ട് ചെയ്തയച്ച് ശ്രദ്ധേയമായ സംഘടനയാണ് ആസ്‌ട്രെലിയൻ മമ്മൂട്ടി ഫാൻസ്. ആസ്ട്രേലിയയിൽ
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സേവനമാണ് ഈ കൂട്ടായ്മ കാഴ്‌ച്ചവച്ചു പോരുന്നത്. മമ്മൂട്ടി ആരാധകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിലവിൽ വന്ന ഫാമിലി കണക്ട് പദ്ധതിക്ക് ആസ്ട്രേലിയയിലെ മന്ത്രി തലത്തിലുള്ള നിരവധി പ്രമുഖർ അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരുന്നു