- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു
ബ്രിസ്ബെൻ :ക്യൂൻസ്ലാന്റിൽ പ്രവർത്തിക്കുന്ന വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്‌ലാന്റ് (UMQ) ബ്രിസ്‌ബെനിൽ മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്യൂൻസ്ലാന്റ് (UMQ) ഓണാഘാഷങ്ങളുടെ ഭാഗമായി കേരള ഫെസ്റ്റ് 2013 ഓഗസ്റ്റ് 12 ന് ബ്രിസ്ബെനിൽ വച്ച് നടത്തുന്നു.ഇസ്ലാമിക് കോളേജ് ഓഫ് ബ്രിസ്ബെൻ (45 ACACIA Road, Karawatha)ആണ് വേദി. ആഘോഷങ്ങളുടെ ഭാഗമായി ഓൾ ക്യൂൻസ്ലാന്റ് തിരുവാതിര മത്സരവും ഉണ്ടായിരിക്കും.
ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ സാംസ്‌കാരിക പരിപാടികളും, 65 വിഭവങ്ങൾ അടങ്ങിയ വള്ള സദ്യയും വിളമ്പുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് : ഡോ. ജേക്കബ് ചെറിയാൻ - 0419732780, ജിജി ജയനാരായൺ -0404418033, ഷാജി തേക്കാനത്ത് - 0401352044 എന്നിവരുമായി ബന്ധപ്പെടുക.
Next Story