- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളികൾ പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു
സിഡ്‌നി: പെന്റിത്ത്- വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസംപ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും പെന്റിത്ത് മേയർ ട്രിഷ്യാ ഹിച്ചൻസ് പറഞ്ഞു.
പെന്റിത്ത് മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മേയർ.ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസി മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായിരുന്നു.
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാ സാംസ്‌കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്.ചെണ്ടമേളവും, തിരുവാതിര കളിയും , മാവേലി വരവും, ഭരതനാട്യം, മോഹിനിയാട്ടം,നൃത്തനൃത്യങ്ങളും.ഓണസദ്യയുംഎല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായിരുന്നു പെന്റിത്ത്മലയാളികൾക്ക്. കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണ സദ്യയുംആസ്വദിച്ചു.
ഡെപ്യൂട്ടി പ്രീമിയർ-നെ പ്രതിനിധീകരിച്ചു പെന്റിത് എംപി കരൺ മക്യേൺപെന്റിത് മേയർ ട്രിഷ്യ ഹിച്ചൻകൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായിപ്രസിഡന്റ് തോമസ് ജോൺവൈസ് പ്രസിഡന്റ് ഹരിലാൽ വാമദേവൻ,സെക്രട്ടറി കിരൺ സജീവ്.ട്രഷറർ ഡോ ജോമോൻ കുര്യൻ അസിസ്റ്റന്റ് ട്രഷറർ മനോജ് കുര്യൻപബ്ലിക് ഓഫീസർ / ജോയിന്റ് സെക്രട്ടറി ഡോ അവനീശ്പണിക്കർ കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ് , സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോണ റിച്ചാർഡ് , വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി.
2019 - 2022 വർഷങ്ങളിൽ എച്ച് എസ് സി യിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും പങ്കിടലും ഒത്തുചേരലുമായി പെന്റിത്ത് മലയാളിക്ക് ഈ ഓണക്കാലം.