ഗോൾഡ് കോസ്റ്റ് : കഴിഞ്ഞവർഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരജെതാവായ മൃദുലവാര്യർക്കും നിരവധി തവണ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ എം ജി ശ്രീകുമാറിനെയും ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദരിക്കും. നവമ്പർ 9 ന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ക്യുൻസ്ലൻഡ് സാംസ്‌കാരിക മന്ത്രി മെഗാൻ, മാർക്ക് ബൂത്ത് മാൻ എം പി, ചലച്ചിത്ര താരം ഭാമ തെന്നിന്ത്യൻ പിന്നണി ഗായകരായ അഞ്ചു ജോസഫ്, റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും. ആസ്ട്രേലിയയിലെ അതിവേഗം വളരുന്ന പട്ടണങ്ങളിൽ ഒന്നായ ഗോൾഡ് കോസ്റ്റിൽ ആദ്യമായിട്ടാണ് തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു താരനിര പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്.

ശ്രീരാഗോത്സവം എന്ന് പേരിട്ടിരിക്കുന്ന ദൃശ്യ സ്രാവ്യ വിരുന്നിന്റെ സംഘാടകർ 'ഗോൾഡ് കോസ്റ്റ് നൈറ്റ്‌സ്' ആണ്.ശ്രീരാഗോത്സവം ലോഗോ ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്‌സ് പേട്രൻ റോബർട്ട് കുര്യാക്കോസ് മാർക്ക് ബൂത്ത് മാൻ എം പി കൈമാറി ഉത്ഘാടനം ചെയ്തു.

മൾട്ടി കൾച്ചറൽ ചെയർ പേഴ്‌സൺ സുനിതാ ചൗഹാൻ, അമോഗ് ഫിനാൻഷ്യൽ മേധാവി രാം മേനോൻ, ഇന്ത്യൻ വംശജകുടിയേറ്റകരുടെ സംഘടനയായ gopiyo പ്രസിഡന്റ് പ്രദീപ് ഗോരാസ്യ ഗോൾഡ് കോസ്റ്റ് നൈറ്റ്‌സ് ഭാരവാഹികൾ ആയ ബിനോയ് തോമസ്, ജിംജിത് ജോസഫ്, ജോബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.ഓർമ്മു ഹൈ വെയ് ചർച് ഹാളിൽ നവംബർ 9 നാണ് പരിപാടി