- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മകന്റെ വിവാഹ തലേന്ന് പുസ്തക സമാഹാരം പുറത്തിറക്കി ക്യൂൻസിലാന്റിലെ മലയാളി നഴ്സ്; ജെർലി സെബാസ്റ്റ്യൻ ഒരു മാലാഖയുടെ ഓർമ്മകുറിപ്പുകളിലൂടെ പങ്ക് വക്കുന്നത് ബാല്യവും ജോലിയിലെ അനുഭവങ്ങളും
സൺഷൈൻ കോസ്റ്റ്: മലയാളി എഴുത്തുകാരിയും പ്രവാസി നാഴ്സുമായ ജെർലി സെബാസ്റ്റ്യന്റെ ' ഒരു മാലാഖയുടെ ഓർമ്മ കുറിപ്പുകൾ ' ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ജെർലി സെബാസ്റ്റ്യൻ തന്റെ ബാല്യവും ജോലിയിലെ അനുഭവങ്ങളും രണ്ടു ഭാഗങ്ങളായി എഴുതിയതും ചെറുകഥാ സമാഹാരങ്ങളും ചേർത്താണ് പുസ്തകം പ്രസിദ്ധീകരിചിരിക്കുന്നത്
നടനും സംവിധായകനുമായ ശ്രീമൂലനഗരം പൊന്നൻ, എൽദോ വർഗീസിന് ആദ്യ പ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു. ഫാ സെബാസ്റ്റ്യൻ തളിയൻ, ഫാ ജോയ് പറപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പഗോടാ പബ്ലിക്കേഷൻസ് ആണ് പുസ്തകം വിപണിയിൽ എത്തിക്കുന്നത്. ആമസോണിലും പുസ്തകം ലഭ്യമാണ്
ആസ്ട്രേലിയയിലെ ക്യുൻസ്ലാൻഡ് സർക്കാർ ആരോഗ്യവകുപ്പിൽ ജോലി ചെയ്ത് വരുന്ന ജെർലി സൺഷൈൻ കോസ്റ്റിലാണ് സ്ഥിര താമസം. തന്നെ വായനയിലേക്ക് കൈ പിടിച്ചു കൊണ്ടുവന്ന , മലയാറ്റൂർ സ്‌കൂളിലെ റിട്ടയെർഡ് അദ്ധ്യാപകൻ കൂടി ആയ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ പുസ്തകം സമർപ്പിച്ച എഴുത്തുകാരി മകന്റെ വിവാഹ തലേന്നാണ് പുസ്തകം നാടിന് സമർപ്പിച്ചത്.
അമ്മയുടെ എഴുത്തുകൾ പുസ്തകം ആക്കുവാൻ ഏറെ പ്രോത്സാഹിപ്പിച്ച മകൻ ബേസിലിനു അമ്മയുടെ വിവാഹ സമ്മാനം കൂടി ആയിരുന്നു പുസ്തകം