വിക്ടോറിയയിലെ ആരോഗ്യ സംവിധാനത്തിൽ ഉടനീളം ജീവനക്കാരെ വർധിപ്പിക്കുന്നതിനായി നഴ്സുമാർക്കും മിഡ്വൈഫുമാർക്കും അവരുടെ യൂണിവേഴ്സിറ്റി ബിരുദങ്ങൾ സൗജന്യമാക്കാൻ സർക്കാർ തീരുമാനിച്ചു.

നഴ്സിങ്, മിഡ്വൈഫറി ബിരുദ കോഴ്സുകളിൽ ചേരുന്നവർക്ക് 16500 ഡോളർ വരെ സ്‌കോളർഷിപ്പ് ലഭിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. എന്റോൾഡ് നഴ്സുമാർക്ക് രജിസ്റ്റേർഡ് നഴ്സുമാരായി മാറുന്നതിനായുള്ള പഠനചെലവിനായി 11,000 ഡോളർ സ്‌കോളർഷിപ്പും പ്രഖ്യാപിച്ചു.
ക്ക് പഠനം സൗജന്യമാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

മെൽബണിലെ ഓസ്ട്രേലിയൻ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഫെഡറേഷൻ (ANMF) ഓഫീസിൽ വച്ചാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പദ്ധതി പ്രഖ്യാപിച്ചത്.2023-ലും 2024-ലും നഴ്സിങ്, മിഡ്വൈഫറി ബിരുദ കോഴ്സുകളിൽ ചേരുന്ന വിക്ടോറിയൻ നിവാസികൾക്കാണ് പഠനം സൗജന്യമാക്കുക.

മൂന്നു വർഷത്തെ ഡിഗ്രി പഠന കാലയളവിൽ 9,000 ഡോളറും, അടുത്ത രണ്ടു വർഷം വിക്ടോറിയയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിച്ചാൽ 7,500 ഡോളറും നൽകുമെന്നാണ് പ്രഖ്യാപനം.അതോടൊപ്പം തീവ്രപരിചരണം, എമർജൻസി, പീഡിയാട്രിക്‌സ്, കാൻസർ കെയർ എന്നിവയുൾപ്പെടെയുള്ള സ്‌പെഷ്യലിസ്റ്റ് മേഖലകളിൽ പഠനം പൂർത്തിയാക്കാൻ ബിരുദാനന്തര ബിരുദ നഴ്‌സുമാർക്ക് ശരാശരി 10,000 സ്‌കോളർഷിപ്പും നൽകുമെന്നും പ്രീമിയർ അറിയിച്ചു.

പദ്ധതിയുടെ മറ്റു സവിശേഷതകൾ;
എന്റോൾഡ് നഴ്സുമാർക്ക് രജിസ്റ്റേർഡ് നഴ്സുമാരായി മാറുന്നതിനായുള്ള പഠനചെലവിനായി 11,000 ഡോളർ സ്‌കോളർഷിപ്പ്
കമ്മ്യൂണിറ്റി ക്രമീകരണങ്ങളിൽ 100 പുതിയ നഴ്സ് പ്രാക്ടീഷണർമാർക്ക് 12,000 ഡോളർ സ്‌കോളർഷിപ്പ്
ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും ആശുപത്രികളിൽ ജോലി ചെയ്യുവാൻ പ്രാപ്തരാക്കുന്നതിന് 20 ദശലക്ഷത്തിലധികം ഡോളർ ചിലവഴിക്കും
270 മില്യൺ ഡോളറാണ് അഞ്ചു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

കോവിഡ് മഹാമാരിമൂലം സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളുടെ ജോലിഭാരം കൂടിയതിനാലും ആരോഗ്യ രംഗത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിനാലും സർക്കാർ മാസങ്ങളായി ഈ പദ്ധതിക്കായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡാനിയേൽ ആൻഡ്രൂസ് ചൂണ്ടിക്കാട്ടി.