സ്ട്രേലിയയിലെ മലയാളികൾക്ക് സൗജന്യമെഡിക്കൽ ഉപദേശങ്ങളും അവരുടെ നാട്ടിലെ മാതാ പിതാക്കൾക്ക് സമ്പൂർണ്ണ ആരോഗ്യ പരിപാലനവും ലക്ഷ്യമിട്ട് തുടങ്ങിയ ഫാമിലി കണക്റ്റ് പദ്ധതിക്ക് പിന്തുണയുമായി കൂടുതൽ ആസ്ട്രേലിയൻ മന്ത്രിമാരും മലയാളി സമൂഹവും രംഗത്ത്.

ബ്രിസ്ബെയിനിൽ നിന്നുമുള്ള പാർലമെന്റ് അംഗം ജെയിംസ് മാർട്ടിൻന്റെ നേതൃത്വത്തിൽ സ്പീക്കർ കാർട്ടിസ് പിറ്റ്, ഗതാഗത മന്ത്രി മാർക്ക് കെയിഗ് ഉപ ആരോഗ്യ മന്ത്രി വേവിയിറ്റ് എന്നിവർ ആദ്യ ദിവസം തന്നെ പിന്തുണ അറിയിച്ചു രംഗത്ത് വന്നിരുന്നു.വിക്ടോറിയയിൽ ചീഫ് വിപ് ലീ ടെർലമസിന്റെ നേതൃത്വത്തിൽ കൂടുതൽ നേതാക്കൾ പിന്തുണയുമായി മുൻപോട്ട് വരുന്നുണ്ട്.

ആലുവയിലെ രാജഗിരി ഹോസ്പിറ്റൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ട്രേലിയ ചാപ്റ്ററുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ആസ്ട്രേലിയൻ പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ

പദ്ധതിയുടെ പ്രയോജനം ലഭിക്കുവാൻ
+918590965542 (ഇന്ത്യ )
0401291829 ( ആസ്ട്രേലിയ ) വിളിക്കുക