- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ വിമാനത്താവള പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ഗ്രൗണ്ട് സ്റ്റാഫുകളുടെ സമരം; ബാഗേജ് സേവനങ്ങൾ താളംതെറ്റും; മികച്ച ശമ്പളത്തിനും തൊഴിൽ സാഹചര്യത്തിനും വേണ്ടി നൂറ് കണക്കിന് തൊഴിലാളികൾ സമരത്തിൽ
മികച്ച ശമ്പളത്തിനും തൊഴിൽ സാഹചര്യത്തിനും വേണ്ടി നൂറുകണക്കിന് തൊഴിലാളികൾ പണിമുടക്കിയതോടെ ഓസ്ട്രേലിയയിലെ ചില പ്രധാന വിമാനത്താവളങ്ങൾ തിങ്കളാഴ്ച തടസ്സങ്ങൾ നേരിടുന്നു.നൂറുകണക്കിന് ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാർ ആണ് ജോലിയിൽ നിന്ന് പിന്മാറി നില്ക്കുത്.
24 മണിക്കൂർ നീളുന്ന സമരത്തിൽ വിമാനത്താവളങ്ങളിലുടനീളം ബാഗേജ് സേവനങ്ങളെ ബാധിക്കും.വാരാന്ത്യത്തിൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ 350 ഓളം dnata ഗ്രൗണ്ട് ഹാൻഡ്ലർമാർ 12 തിങ്കളാഴ്ച പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നു. സിഡ്നി, ബ്രിസ്ബെയ്ൻ, അഡ്ലെയ്ഡ് എന്നീ വിമാനത്താവളങ്ങളെ സമരം ബാധിച്ചു. പണിമുടക്ക് പ്രധാനമായും അന്താരാഷ്ട്ര പ്രവർത്തനങ്ങളെ ബാധിക്കും.
ക്വാണ്ടാസ്, സിംഗപ്പൂർ എയർലൈൻസ്, എത്തിഹാദ്, എമിറേറ്റ്സ് എന്നിവയുൾപ്പെടെയുള്ള എയർലൈനുകൾക്ക് ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ Dnata ആണ്.
Next Story