- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ന്യൂ സൗത്ത് വെയിൽസിൽ സ്‌കിൽഡ് നോമിനേറ്റഡ് വിസ അപേക്ഷകൾക്കുള്ള മാനദണ്ഡഘങ്ങളിൽ മാറ്റം; ഓരോ മേഖലയ്ക്കനുസരിച്ച് പോയിന്റിനടക്കം വ്യത്യാസം
ന്യൂ സൗത്ത് വെയിൽസിൽ സ്‌കിൽഡ് നോമിനേറ്റഡ് വിസ അപേക്ഷകൾക്കുള്ള മാനദണ്ഡഘങ്ങളിൽ മാറ്റം. 2022-23 സാമ്പത്തിക വർഷത്തിൽ ഓരോ സംസ്ഥാനങ്ങൾക്കുമുള്ള സ്പോൺസേർഡ് വിസകളുടെ പരിധി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ഇവയ്ക്ക് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതായി ന്യൂ സൗത്ത് വെയിൽസ് അറിയിച്ചത്.
ഇതിൽ, സ്‌കിൽഡ് നോമിനേറ്റഡ് (സബ്ക്ലാസ് 190), സ്‌കിൽഡ് വർക്ക് റീജിയണൽ പ്രൊവിഷണൽ (സബ്ക്ലാസ് 491) എന്നീ വിസകൾക്ക് സംസ്ഥാന സർക്കാർ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ക്ഷണിച്ചു തുടങ്ങി.അതോടൊപ്പമാണ് സ്പോൺസർഷിപ്പ് ലഭിക്കുന്നതിന് പുതിയ വ്യവസ്ഥകളും പ്രഖ്യാപിച്ചത്.
സ്പോൺസർഷിപ്പ് ലഭിക്കണമെങ്കിൽ മിനിമം പോയിന്റും, നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടാകണം എന്നാണ് വ്യവസ്ഥ.തൊഴിൽമേഖലകളെ നിർണ്ണയിക്കുന്ന ANZSCO യൂണിറ്റ് ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തിപരിചയം കണക്കിലെടുക്കുന്നത്.
അതായത്, ഏത് തൊഴിൽമേഖലയിലാണോ നോമിനേഷന് ശ്രമിക്കുന്നത്, അതേ ANZSCO യൂണിറ്റ് ഗ്രൂപ്പിൽ തന്നെ മിനിമം പ്രവൃത്തിപരിചയം ഉണ്ടാകണം.ഉദാഹരണത്തിന്, അക്കൗണ്ടന്റിന് സബ്ക്ലാസ് 190 വിസയ്ക്ക് അപേക്ഷിക്കണമെങ്കിൽ കുറഞ്ഞത് 110 പോയിന്റും, അതേ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
സബ്ക്ലാസ് 491 വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ 115 പോയിന്റും മൂന്നു വർഷത്തെ പരിചയവുമാണ് വേണ്ടത്.രജിസ്റ്റേർഡ് നഴ്സിന് സബ്ക്ലാസ് 190 വിസയ്ക്ക് അപേക്ഷിക്കാൻ 85 പോയിന്റും ഒരു വർഷത്തെ പരിചയവുമാണ് വേണ്ടത്.491 വിസയക്ക് 90 പോയിന്റും ഒരു വർഷത്തെ തൊഴിൽപരിചയവും രജിസ്റ്റേർഡ് നഴ്‌സിന് വേണം.
IT മാനേജർ, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ തുടങ്ങിയ പല മേഖലകളിലും സ്പോൺസർഷിപ്പിന് അപേക്ഷിക്കാൻ മിനിമം പ്രവൃത്തി പരിചയം ആവശ്യമില്ല എന്നാണ് സര്ക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഓരോ തൊഴിൽമേഖലയിലും മിനിമം പോയിന്റ് ബാധകമാക്കിയത് പലരുടെയും വിസ സാധ്യതകളെ ബാധിക്കുമെന്നാണ് സൂചന.
എന്നാൽ, പല മേഖകളിലും കുറഞ്ഞ പോയിന്റ് നിരക്കും, പ്രവൃത്തി പരിചയവും മതിയാകും എന്ന വ്യവസ്ഥ ഒട്ടേറെ അപേക്ഷകർക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.