- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിക്ടോറിയയ്ക്കും, എൻഎസ്ഡബ്യുവിനും കൊടുങ്കാറ്റ് മുന്നറിയിപ്പ്; ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കൂം ഇടിമിന്നലും സാധ്യത; വീണ്ടും ദുരിതം വിതച്ച് കാലവസ്ഥ
കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമായി ചുഴലിക്കാറ്റുകൾ കൊണ്ടുവരുന്ന ശക്തമായ കൊടുങ്കാറ്റ് സൂപ്പർസെൽ വിക്ടോറിയയെയും NSWയെയും ബാധിച്ചേക്കാം. ചുഴലിക്കാറ്റും എത്തിക്കുന്നതിനാൽ 'ട്രിപ്പിൾ' കാലാവസ്ഥാ ഭീഷണിയാണ് രാജ്യത്തെ ജനസംഖ്യയേറിയ മേഖലകൾ നേരിടുന്നത്.
വിക്ടോറിയയിലെ വെസ്റ്റ്, സെൻഡ്രൽ മേഖലകളിലായി ശക്തമായ മഴയും, ഇതോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ മോശം കാലാവസ്ഥ സൗത്ത് എൻഎസ്ഡബ്യു വരെ നീളാനും ഇടയുണ്ട്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ടൊർണാഡിക് സൂപ്പർസെല്ലുകൾ എത്തിച്ചേരാനും ഈ മേഖലകളിൽ കനത്ത കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഒന്നോ, രണ്ടോ കൊടുങ്കാറ്റുകൾ രൂപപ്പെട്ടാൽ ഇത് ഏതാനും ചുഴലിക്കാറ്റുകൾക്കും കാരണമാകും, വിദഗ്ദ്ധർ പറയുന്നു.
എക്വാ, ബെൻഡിംഗോ, ഡെയിൽസ്ഫോർഡ്, ബാല്ലാറാറ്റ്, ഹാമിൽടൺ, മിൽഡുറ, സ്വാൻ ഹിൻ എന്നിവിടങ്ങളിലെ സമൂഹങ്ങൾ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയുള്ള കനത്ത കാറ്റും ബുദ്ധിമുട്ട് സൃഷ്ടിക്കും.
വെള്ളിയാഴ്ച രാവിലെയോടെയാകും കൊടുങ്കാറ്റ് ഭീഷണി അകലുക. 30 മുതൽ 50 എംഎം വരെ മഴയാണ് സ്റ്റേറ്റിൽ ദിവസേന പ്രതീക്ഷിക്കുന്നത്.