മെൽബൺ / തിരുവനന്തപുരം :ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2021 - 22 വർഷത്തെ മികച്ച നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന IHNA കരസ്ഥമാക്കി . വിക്‌റ്റോറിയ പ്രീമിയർ Daniel Andrews കൈയൊപ്പ് പതിച്ച ഇന്റെർ നാഷണൽ എഡ്യൂക്കേഷൻ അവാർഡും, മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണ് ലഭിച്ചത് . മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്തു അവാർഡുകൾ ഏറ്റുവാങ്ങി .

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA . IHM . ആറു ക്യാമ്പസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട് . ഡിപ്ലോമ നഴ്സിങ് , മാസ്റ്റർ ഓഫ് നഴ്സിങ് എന്നി കോഴ്സുകൾക്കാണ് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നത് . 20 വർഷത്തിനുള്ളിൽ 18000 നഴ്സുമാരെ ഓസ്ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു .

അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ Rosanna ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.