- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
റോഡുകളും വീടുകളും നിറഞ്ഞ് കവിഞ്ഞ് വെള്ളം ഒഴുകുന്നു; വാഹനങ്ങളും പ്രധാന രേഖകളും നഷ്ടമായത് നൂറ് കണക്കിന് ആളുകൾക്ക്; പ്രധാന റോഡുകൾ അടച്ചു; പ്രളയത്തിന്റെ രൂക്ഷതയിൽ വിക്ടോറിയൻ സമൂഹം
പ്രളയത്തിന്റെ രൂക്ഷത ഏറ്റവും തീവ്രതയോടെ അനുഭവിച്ചറിയുകയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം. കഴിഞ്ഞ 15ന് തുടങ്ങിയ വെള്ളപ്പൊക്കവും ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ഇവിടെ ഇനിയും വെള്ളം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിരവധി കുടുംബങ്ങൾ സുഹൃത്തുക്കളുടെയും മറ്റു പലരുടെയും വീടുകളിൽ അഭയം പ്രാപിച്ചു. റോഡുകളിലും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ അറുപതോളം വീടുകൾ ഒഴിപ്പിച്ചു. വാഹനങ്ങൾ മിക്കതും വെള്ളപ്പൊക്കത്തിൽ നശിച്ചു. പലർക്കും പാസ്പോർട്ട് അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ മാത്രമാണ് കൈയിലെടുക്കാനായത്. താൽക്കാലിക താമസത്തിനായി പലയിടങ്ങളിലും ടെന്റുകൾ ഉയർന്നു കഴിഞ്ഞു. പ്രധാന റോഡുകളെല്ലാം അടച്ചു. സൂപ്പർ മാർക്കറ്റുകൾ മിക്കതും അടച്ചു തുടങ്ങി.
പെട്രോൾ സ്റ്റേഷനുകളിൽ പെട്രോളിന്റെ ലഭ്യത കുറഞ്ഞു. ആശുപത്രികളിൽ ജോലി ചെയ്യുന്ന പലർക്കും വെള്ളപ്പൊക്കം കാരണം ജോലിക്കെത്താൻ സാധിക്കുന്നില്ല. അതിനാൽ ആശ്യത്തിന് പരിചരണം കിട്ടാതെ രോഗികളും വലയുകയാണ്.
ഈൽഡൺ തടാകം, സീമോർ തടാകം, നാഗമ്പി തടാകം. ഈ തടാകങ്ങൾ നിറഞ്ഞു കഴിയുമ്പോൾ ഷെപ്പാർട്ടണും പരിസരപ്രദേശങ്ങളും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാകും.