ന്യൂ സൗത്ത് വെയിൽസ് ചീഫ് ഹെൽത്ത് ഓഫീസർ ഡോ കെറി ചാന്റ് താമസക്കാരോട് 'വരും ആഴ്ചകളിൽ' COVID-19 പുതിയ വേരിയെന്റുകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയതോടെ ജനങ്ങൾ ആശങ്കയിലാണ്.ആരോഗ്യ രംഗത്തെ ആളുകൾ ഇതിനകം തന്നെ രോഗം വർദ്ധന' കാണുന്നുണ്ടെന്നും സംസ്ഥാനത്തുടനീളം പ്രചരിക്കുന്ന വേരിയന്റുകളിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത് ഒരു പുതിയ തരംഗം ആവിർഭവിക്കുന്നുവെന്നും സൂചന നല്കി.

പ്രായമായവരും ആരോഗ്യപരമായ അവസ്ഥകളുള്ളവരും ഉയർന്ന അപകടസാധ്യതയിൽ തുടരുമെന്നാണ് വിദഗ്ദ്ധർ നല്കുന്ന മുന്നറിയിപ്പ്.ക്യൂൻസ്ലാൻഡിലെ ജനങ്ങൾക്കായും പുതിയ കോവിഡ്-19 നിയമങ്ങൾ കഴിഞ്ഞ ദിവസം തിരികെ കൊണ്ട് വന്നിരുന്നു.ഓസ്ട്രേലിയൻ അതിർത്തി കടന്ന് പുതിയ വേരിയന്റുകൾ പ്രവേശിച്ചതോടെ ക്രിസ്മസ് സീസണിൽ ക്യൂൻസ്ലാൻഡിൽ പുതിയ തരംഗം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയിലാണ് നടപടികൾ.

ഇതോടെ താമസക്കാരോട് ജാഗ്രത പാലിക്കാനും അവരുടെ സ്വന്തം ലക്ഷണങ്ങൾ നിരീക്ഷിച്ച് ''ദുർബലരായവരെ സംരക്ഷിക്കാനും'' അഭ്യർത്ഥിച്ചു.'ജലദോഷമോ പനിയോ പോലുള്ള ലക്ഷണങ്ങളുണ്ടെങ്കിൽ ആളുകൾക്ക് വീട്ടിൽ തന്നെ തുടരാനും COVID-19 നായി പരിശോധിക്കാനും നിർദ്ദേശിച്ചു.കഴിഞ്ഞയാഴ്ച NSW-ൽ 9,707 COVID-19 കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമാണ് മുന്നറിയിപ്പ് വരുന്നത്,