- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്വീൻസ്ലാൻഡിലെ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും ക്രിസ്മസിനോടനുബന്ധിച്ച് ശമ്പളവർദ്ധനവ്; വർദ്ധനവ് നാല് ശതമാനം വരെ; അമ്പതിനായിരത്തോളം പേർക്ക് ഗുണകരമാകും
ക്വീൻസ്ലാൻഡിലെ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും ക്രിസ്മസിനോടനുബന്ധിച്ച് ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് ഉറപ്പായി. രാജ്യത്തുടനീളമുള്ള നഴ്സുമാർക്കുള്ള ഏറ്റവും വലിയ വർദ്ധനയവ് നടപ്പിലാക്കുന്നതോടെ ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നവരിൽ ക്വീൻസ്ലാൻഡിലെ നഴ്സുമാരെ ഉൾപ്പെടുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
നഴ്സുമാർക്കുള്ള ആദ്യത്തെ വർദ്ധിപ്പിച്ച ശമ്പള പാക്കേജ് നഴ്സുമാർക്കും മിഡ്വൈഫുമാർക്കും ക്രിസ്മസിന് മുമ്പുള്ള ആഴ്ചയിൽ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ കാരാറനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ നാല് ശതമാനം, വേതന വർദ്ധനയും കരാറിന്റെ ഓരോ വർഷവും ജീവിതച്ചെലവ് ക്രമീകരണ പേയ്മെന്റും കരാറിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ ഏകദേശം 55,000 പൊതു നഴ്സുമാർക്കും മിഡ്വൈഫുമാർക്കുമുള്ള കരാറിനെ ക്വീൻസ്ലാൻഡ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് യൂണിയന്റെ ബെത്ത് മൊഹ്ലെ സ്വാഗതം ചെയ്ത്ിട്ടുണ്ട്.