സ്‌ട്രേലിയയിലെ മെൽബണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം. 15 ദിവസത്തിനുള്ളിൽ മൂന്നാമത്തെ ആക്രമണമാണ് നടന്നിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചുവരുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ട്.

മെൽബണിലെ ആൽബെർട്ട് പാർക്കിലുള്ള ഹരേ കൃഷ്ണ ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ആക്രമണം നടന്നത്. മൂന്നാമത്തെ സമാനമായ ആക്രമണമാണിത്. നേരത്തെ കറും ഡൗൺസിൽ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിനു നേർക്ക് ആക്രമണം നടന്നിരുന്നു. സംഭവത്തിൽ വിക്ടോറിയ പൊലീസിൽ പരാതി നൽകിയതായി ഇന്റർനാഷണൽ സൊസൈറ്റി മഫാർ കൃഷ്ണ കോൺഷ്യസ്നസ് ഡയറക്ടർ ഭക്ത ദാസ് പറഞ്ഞു.

ആരാധനാലയത്തിനു നേർക്കുണ്ടായ അനാദരവിൽ ഞെട്ടലിലാണ് സമൂഹമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി ജീവിക്കുന്ന ഹിന്ദു സമൂഹത്തിനു നേർക്ക് പ്രകോപനം പതിവാണെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നൽകിയ പരാതിയിൽ വിക്ടോറിയ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.