2023 ജൂലൈ ഒന്നു മുതൽ രണ്ടാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ കഴിയൂ എന്ന് രീതിയിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം.കോവിഡ് കാലത്തിന് മുമ്പ് രണ്ടാഴ്ചയിൽ 40 വരെ മണിക്കൂർ ജോലി ചെയ്യാനായിരുന്നു രാജ്യാന്തര വിദ്യാർത്ഥികൾക്ക് അനുമതിയുണ്ടായിരുന്നത്.

എന്നാൽ കോവിഡ് സമയത്ത് പല മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമാകുകയും, വിദ്യാർത്ഥികൾ സാമ്പത്തിക പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ സർക്കാർ ഇതിന് ഇളവു നൽകി.ചില തൊഴിൽമേഖലകളിൽ മാത്രമായിരുന്നു ആദ്യം ഇളവ് നൽകിയതെങ്കിലും, 2022 ജനുവരി മുതൽ എല്ലാ രാജ്യാന്തര വിദ്യാർത്ഥികളെയും സമയപരിധിയില്ലാതെ ജോലി ചെയ്യാൻ അനുവദിച്ചിരുന്നു.ഈ ഇളവ് ജൂൺ 30ന് അവസാനിക്കും എന്നാണ് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചത്.

ജൂലൈ ഒന്നു മുതൽ സമയപരിധി വീണ്ടും കൊണ്ടുവരും. എന്നാൽ 40 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഇത് ഉയർത്തും.അതായത്, ഒരാഴ്ചയിൽ ജോലി ചെയ്യാവുന്ന സമയം 20 മണിക്കൂറിൽ നിന്ന് 24 മണിക്കൂറാകും.വിദ്യാർത്ഥികൾക്ക് വരുമാനവും തൊഴിൽപരിചയവും ലഭിക്കുന്നതിനൊപ്പം, പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനും, യോഗ്യത നേടാനും ഇത് സഹായിക്കുമെന്ന് ആഭ്യന്തര വകുപ്പ് ചൂണ്ടിക്കാട്ടി.