ബ്രിസ്ബൻ : ഓസ്ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ട്വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്ട്രേലിയൻ മലയാളികൾഈയാവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളുംവ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു .

വ്യോമയാന - വിദേശകാര്യ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രിആയിരിക്കെ ഓസ്ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക്‌നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനംനടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .

മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്ലാൻഡിലെമലയാളികളാണ് ഓസ്ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതംഅനുഭവിക്കുന്നത് . സ്റ്റുഡന്റ് വിസയിൽ എത്തിയിട്ടുള്ള വരടക്കംആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലുംനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ് .

സിങ്കപ്പൂർ എയർ മാത്രമാണ് ബ്രിസ്ബനിൽ നിന്നും ഇപ്പോൾകേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു .

മലിൻഡോ , വിയറ്റ് ജെറ്റ് എന്നി ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾഉപയോഗിക്കാൻ ഏറെ ത്യാഗം അനുഷ്ടിക്കണം .

മലേഷ്യൻ എയർ ആകട്ടെ കോവിഡു കാലത്തു നിറുത്തലാക്കിയസർവീസ് പുനരാരംഭിക്കുന്നുമില്ല .

ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പൂർ വഴി ഉള്ള സ്‌ക്കൂട്ടും സർവീസ്‌നിര്ത്തുകയാണ് .

ബ്രിസ്ബനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക് യാത്രക്കാരെചുഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് . എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്നഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബനില്ല .

ബ്രിസ്ബനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക്ഇപ്പോൾ ഈടാക്കുന്നത് . കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽപത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം . കുട്ടികളുമായി കുടുംബ സമേതംയാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.

അതേ സമയം സിഡ്നി , മെൽബൺ , പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ , ക്വാന്റാസ് , ശ്രീലങ്കൻ എയർ തുടങ്ങിയകമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ്‌നടത്തുന്നുണ്ട് .തന്മ്മൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ് . ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്ട്രേലിയയിലും ചലനംഉണ്ടാക്കിയിട്ടുണ്ട് . ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്നപ്രയാസം ആണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് .

ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്‌കാരികസംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും

വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി മുരളീധരൻ അടക്കംജന പ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ളനടപടികളും ആരംഭിച്ചു .

ബ്രിസ്ബൻ ഒളിമ്പിക്സിനുള്ള നടപടികൾ പുരോഗമിക്കുന്നസാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നപ്രതീക്ഷയിലാണ് ക്യുൻസ്ലാൻഡ് മലയാളികൾ .