ഓസ്ട്രേലിയന്‍ റോളര്‍ സ്ക്കേറ്റിംഗില് മലയാളി പെണ്‍കുട്ടിക്ക് മെഡല്‍
- Share
- Tweet
- Telegram
- LinkedIniiiii
സിഡ്നി :ഓസ്ട്രേലിയന്‍ ആര്‍ട്ടിസ്റ്റിക് റോളര്‍ സ്ക്കേറ്റിംഗില് മലയാളി പെണ്‍കുട്ടിക്ക് ഉജ്വല വിജയം. ലിവര്‍പൂളില്‍ നടന്ന ദേശീയ മല്‍സരത്തില്‍ ജൂവനയില്‍ വിഭാഗത്തില്‍ എലൈന്‍ മേരി ലിജോ വെള്ളി മെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കാകെ അത് അഭിമാനമായി.
മെല്‍ബണ്‍ മക്കിനന്‍ സെക്കന്‍ഡറി കോളേജിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ എലൈന്‍ രണ്ട് വര്‍ഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യയാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമാസോളോ ഫ്രീ ഡാന്‍സ് സ്കേറ്റിങ്ങില്‍ പരിശീലനം നടത്തിവരുന്നതാണ് മെല്‍ബണ്‍ സ്കൈറ്റ് ഹൗസ് ക്ലബ് അംഗമായ ഈ കൊച്ചു മിടുക്കി.
മെല്‍ബണിലെ മക്കിനണില് താമസിക്കുന്നഐ ടി പ്രഫഷ്നലുകളായ ലിജോ ജോണ്‍ ഏനെക്കാട്ട് (ആയൂര്‍, കൊല്ലം അനുമോള്‍ എല്‍സ ജോണ്‍ കൂട്ടിയാനിയില്‍ (ചെമ്മലമറ്റം, കോട്ടയം )എന്നിവരാണ് മാതാപിതാക്കള്‍. ജോആന്‍ അന്ന, ഇയാന്‍ ജോണ്‍ എന്നിവര്‍ സഹോദരങ്ങളുംപഠനത്തിനൊപ്പം പരിശീലനം തുടരുന്നതിനും അന്താരാഷ്ട്ര തലത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനുമാണ് തന്റെ ലക്ഷ്യമെന്ന് എലൈന്‍ പറയുന്നു.
-തോമസ് ടി ഓണാട്ട്