- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്റിത്ത് മലയാളിയുടെ രചനയിൽ ഒരുക്കിയ ഭക്തി ഗാന ആൽബം ശ്രദ്ധേയമാകുന്നു; ഡിവൈൻ മേഴ്സി ഒരുക്കിയത് പ്രവാസി മലയാളികൾ സുഹൃത്തുക്കൾ ചേർന്ന്
ഓസ്ട്രേലിയ;- മൂന്ന് വിത്യസ്ഥങ്ങളായ ദുഃഖണ്ഡങ്ങളിൽ ഇരുന്ന് വാട്ട്സ് ആപ്പിന്റെ സഹായത്തോടെ മറുനാടൻ മലയാളികൾ രചനയും ആലാപനവും നിർവഹിച്ച ഇംഗ്ലീഷിലുള്ള ക്രിസ്ത്രീയ ഭക്തി ഗാന ആൽബം ശ്രദ്ധേയമാകുന്നു. ഓസ്ട്രലിയൻ മലയാളിയും പെന്റിത്ത് നീപ്പിയൺ ഹോസ്പിറ്റലിൽ നഴ്സായ ജോബി ജോയി രചന നിർവഹിച്ച് അമേരിക്കൻ മലയാളിയായ ജിജോ തോമസാണ് സംഗീതം നൽകി ഗാനം ആലപിച്ചിരിക്കുന്നത്.
ഡിവൈൻ മേഴ്സി എന്ന ഈ ആൽബത്തിന്റെ കോർഡിനേഷൻ നിർഹിച്ചിരിക്കുന്നത് ഇന്ത്യയിലെ മൂസിക് ഡയറക്ടർ സാബൂ ലൂയിസാണ്.ഓസ്ട്രേലിയൻ മലയാളിയായ വിവേക് എസ് .എസ് നിർമ്മിച്ച ഈ ആൽബം യൂടുബിൽ റിലീസ് ചെയ്തു. സംഗീതത്തിലും ദൃശ്യ ഭംഗിയിലും ആലാപനത്തിലും പുതുമകൾ നിറഞ്ഞ ഈ ആൽബം പാശ്ചാത്യ സംഗീത ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
Next Story