- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്‌സ് സഭക്ക് ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ;ആദ്യ വിശുദ്ധ കുർബാന നാളെ
ഗോൾഡ് കോസ്റ്റ് : മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിൽ ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ പുതിയ കോൺഗ്രിഗേഷൻ നിലവിൽ വന്നു .പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ഈ കോൺഗ്രിഗേഷൻ ഗോൾഡ് കോസ്റ്റിലെ അപ്പർ കൂമറ ആഗ്‌ളിക്കൻ ദേവാലയത്തിൽ വച്ച് ഇടവക മെത്രാപൊലീത്ത യൂഹാനോൻ മാർ ദിയസ്‌കൊറോസിന്റെയും നവാഭിഷിക്തനായ ഗീവർഗീസ് മാർ പീലക്‌സിനോസ് മെത്രാപ്പൊലീത്തയുടേയും മുഖ്യ കാർമ്മികത്വത്തിൽ ആദ്യ വിശുദ്ധ കുർബ്ബാന നടത്തപ്പെടുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ പേരിൽ ക്യുൻസ്ലാൻഡ് സംസ്ഥാനത്തെ ആദ്യ ദേവാലയം ആണ് ഇപ്പോൾ ഗോൾഡ് കോസ്റ്റിൽ നിലവിൽ വരുന്നത്. സെപ്റ്റംബർ 20ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോട് കൂടി വിശുദ്ധ കുർബാന ആരംഭിക്കുന്നതാണ് . വിശദവിവരങ്ങൾക്കായി ഇടവക വികാരി ഫാ: ഷിനു ചെറിയാൻ വർഗീസിനെ 0422498356 നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .
Next Story