മെൽബൺ:- മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ലീഡ് പാസ്റ്ററായി പാസ്റ്റർ എ. റ്റി. ജോസഫ് ചുമതലയേറ്റു.ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ കേരളാ സ്റ്റേറ്റ് കൗൺസിൽ മെംബർ, വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെ ഡയറക്ടർ, സെന്റർ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികെയാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തിയത്. കോട്ടയം സ്വദേശിയായ പാസ്റ്റർ എ. റ്റി. ജോസഫ് കഴിഞ്ഞ 27 വർഷമായി കേരളത്തിൽ സഭാ ശുശ്രൂഷയിലായിരുന്നു.

കൺവൻഷൻ പ്രസംഗകൻ, വേദാദ്ധ്യാപകൻ, കൗൺസിലർ എന്നീ നിലകളിൽ ശുശ്രൂഷാപാടവം തെളിയിച്ചിട്ടുണ്ട്. ഭാര്യ ജൻസി, മക്കൾ ജെഫിൻ,ജോയൽ.2006 മുതൽ മെൽബൺ പട്ടണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എബനേസർ ക്രിസ്ത്യൻ അസംബ്ലി ചർച്ച് ഈ പട്ടണത്തിൽ ജോലിക്കായും പഠനത്തിനായും സ്ഥിരതാമസത്തിനായും കടന്നുവരുന്ന മലയാളികൾക്ക് ദൈവ ആരാധനക്കും ആത്മീക കൂട്ടായ്മക്കുമുള്ള മുഖ്യ ആശ്രയമാണ്.