മെൽബൺ: ഓഗസ്റ്റ് പന്ത്രണ്ടിന് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ആൻഡ് ഡിപ്പാർട്‌മെന്റ് ഇമിഗ്രേഷൻ ജീവനക്കാർ സരമം നടത്തുമെന്ന് സൂചന. ഇതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഓസ്‌ട്രേലിയയിലെ അന്തർദേശീയവിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവര്ക്കായിരിക്കും ബുദ്ധിമുട്ട് നേരിടേണ്ടി വരിക.

വേതനവും മറ്റ് വ്യവസ്ഥകളും സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സമരം നടത്തുന്നത്. 24 മണിക്കൂറായിരിക്കും സമരം. യാത്രവൈകുന്നതിന് വഴിവെയ്ക്കാനാണ് സാധ്യത. ബോർഡർ ഫോഴ്‌സ് ജീവനക്കാർ അടക്കം ആയിരിക്കും സമരത്തിന് ഇറങ്ങുന്നത്. സമരകാര്യം വകുപ്പിനെ നോട്ടീസ് നൽകി അറിയിച്ചിട്ടുണ്ട്.

വരുന്നതും പോകുന്നതുമായ വിമാനങ്ങൾ ഇതോടെ അധികസമയം കണക്കാക്കി യാത്ര ചെയ്യേണ്ടി വരും. തീവ്രവാദവിരുദ്ധ സംഘത്തെയും ഇന്റലിജൻസ് വിഭാഗത്തെയും സമരം ബാധിക്കില്ല. 50 പ്രവർത്തനമേഖലകൾ സമരത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്ന