- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മന്ത്രിമാരുടെ രാജി; ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ഉടൻ അഴിച്ചുപണി; ടോണി അബോട്ടിനേയും ഉൾപ്പെടുത്താൻ സാധ്യത
മെൽബൺ: ലൈംഗികാരോപണത്തെ തുടർന്ന് ജെയ്മി ബ്രിഗ്‌സും പീറ്റർ സ്ലിപ്പർ കേസുമായി ബന്ധപ്പെട്ട് മാൽ ബ്രോയും രാജി വച്ചതിനെ തുടർന്ന് ടേൺബുൾ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. മിനിസ്റ്റർ ഫോർ സിറ്റീസ് ആൻഡ് ദി ബിൽറ്റ് എൻവയോൺമെന്റായി സേവനം അനുഷ്ഠിച്ചിരുന്ന ജെയ്മി ബ്രിഗ്‌സ് കഴിഞ്ഞ മാസം ഹോങ്കോംഗിലെ ഒരു ബാറിൽ വച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥ
മെൽബൺ: ലൈംഗികാരോപണത്തെ തുടർന്ന് ജെയ്മി ബ്രിഗ്‌സും പീറ്റർ സ്ലിപ്പർ കേസുമായി ബന്ധപ്പെട്ട് മാൽ ബ്രോയും രാജി വച്ചതിനെ തുടർന്ന് ടേൺബുൾ സർക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. മിനിസ്റ്റർ ഫോർ സിറ്റീസ് ആൻഡ് ദി ബിൽറ്റ് എൻവയോൺമെന്റായി സേവനം അനുഷ്ഠിച്ചിരുന്ന ജെയ്മി ബ്രിഗ്‌സ് കഴിഞ്ഞ മാസം ഹോങ്കോംഗിലെ ഒരു ബാറിൽ വച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് രാജി വച്ചത്. അതേസമയം മുൻ സ്പീക്കറായിരുന്ന പീറ്റർ സ്ലിപ്പറിന്റെ ഡയറിയുടെ കോപ്പികളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് മാൽ ബ്രോയും സ്ഥാനമൊഴിഞ്ഞത്.
രണ്ടു മന്ത്രിമാർ വിവാദത്തിലായതോടെ മന്ത്രിസഭയും പ്രതിരോധത്തിലായിരിക്കുകയാണ്. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ജെയ്മി ബാറിൽ വച്ച് സർക്കാർ ഉദ്യോഗസ്ഥയോട് മോശമായി പെറുമാറിയെന്നാണ് ആരോപണം. തന്നെ ആലിംഗനം ചെയ്യാനും ചുംബിക്കാനും മന്ത്രി ശ്രമിച്ചുവെന്നും തന്റെ കണ്ണുകളെക്കുറിച്ച് അസഭ്യമായ രീതിയിൽ സംസാരിച്ചുവെന്നുമാണ് ആരോപണം. മുൻ സ്പീക്കറായ പീറ്റർ സ്ലിപ്പേർസിന്റെ ഡയറിയിലെ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ടേൺബുൾമന്ത്രിസഭയിലെ സ്‌പെഷ്യൽമിനിസ്റ്റർ ഫോർ സ്‌റ്റേറ്റായ മാൽ ബ്രോവും തന്റെ സ്ഥാനമൊഴിഞ്ഞിരുന്നു. ബ്രിഗ്‌സും കൂടി ആരോപണ വിധേയനായി രാജി വച്ചതോടെ ടേൺബുളിന്റെ കാബിനറ്റിന് ഇരട്ട നാണക്കേടാണുണ്ടായിരിക്കുന്നത്.
പ്രതിസന്ധിയിലായിരിക്കുന്ന പ്രധാനമന്ത്രി ടേൺബുൾ അടുത്ത വർഷം മന്ത്രിസഭയിൽ അഴിച്ചുപണി നടത്തുമെന്ന് വ്യക്തമായിട്ടുണ്ട്. അഴിച്ചുപണി നടത്തുമ്പോൾ മുൻ പ്രധാനമന്ത്രിയായിരുന്ന ടോണി അബോട്ടിന് മന്ത്രിസഭയിൽ പ്രത്യേക സ്ഥാനം തന്നെ നൽകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ടോണി അബോട്ടിന് സുപ്രധാന വകുപ്പുകൾ തന്നെ നൽകണമെന്നുള്ള ആവശ്യവും അബോട്ടിനെ പിന്താങ്ങുന്നവരിൽ നിന്നും ഉയർന്നുകഴിഞ്ഞു.
ഫെബ്രുവരി മാസത്തിലായിരിക്കും മന്ത്രിസഭാ അഴിച്ചുപണി അരങ്ങേറുക. മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ വിവാദത്തിലായതോടെ നാണക്കേടിലൂടെയാണ് കടന്നുപോകുന്നതെന്നും മന്ത്രിമാർ സഭയുടെ അന്തസിനൊത്ത് പെരുമാറണമെന്നും ടേൺബുൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം വിവാദത്തിലായ മന്ത്രിമാരെ സംബന്ധിച്ച് അന്വേഷണങ്ങൾ ആരംഭിച്ചുവെന്നും പ്രധാനമന്ത്രി അറിയിച്ചു. പീറ്റർ സ്ലിപ്പർ വിവാദത്തിൽ ആദ്യം മാൽ ബ്രോ രാജി വയ്ക്കാൻ തയാറായില്ലെങ്കിലും പിന്നീട് നിർബന്ധത്തിനു വഴങ്ങി രാജി വയ്ക്കുകയായിരുന്നു. രാജി വയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിൽ മാൽബ്രോയിൽ നിന്നും വകുപ്പുകൾ തിരിച്ചെടുത്തിരുന്നു.