ഓസ്‌ട്രേലിയൻ സർക്കാർ അഞ്ചു വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഓസ്‌ട്രേലിയൻ ഓൺലൈൻ സെൻസസിന് ഇനി ആറു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.ഈ മാസം ഒമ്പതിന് ചൊവ്വാഴ്ച രാത്രി ഓൺലൈനിലൂടെയാണ് മുഖ്യമായ സെൻസസ് വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്..ഈ മാസം 1 മുതൽ വീടുകളിലേക്ക് ഓൺലൈനിൽ പങ്കെടുക്കുന്നതിനെ ക്കുറിച്ച് കത്തുകൾ വന്നു തുടങ്ങി.ഇതൂകൂടാതെ. ആർക്കെങ്കിലും ആപ്ലിക്കേഷൻ ഫോം നേരിട്ട് കിട്ടണമെങ്കിൽ ഓസ്‌ട്രേലിയൻ ബ്യൂറോ സ്റ്റാറ്റിസ്‌ക്‌സിന്റെ ഓഫിസിലേക്ക് ഇ-മെയിൽ അയച്ചാൽ ഫോം വീടുകളിലേക്ക് അയച്ചു തരും.ഓസ്‌ട്രേലിയ യിലേക്ക് സന്ദർശനത്തിന് വരുന്ന മലയാളികൾക്കും ഓസ്ട്രയൻ സെൻസസിൽ പങ്കാളികളാകാവുന്നതാണ്.

എന്നാൽ എന്നാൽ സെൻസസിൽ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ചില വിവരങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിൽ സംസാരിക്കുന്ന ഭാഷയേതെന്ന ചോദ്യം ആണ് ഇതിൽ ഏറ്റവും പ്രധാനം. വീട്ടിൽ സംസാരിക്കുന്ന ഭാഷ എന്ന ചോദ്യത്തിന് മലയാളം എന്ന് രേഖപ്പെടുത്താൻ എല്ലാ മലയാളികളും മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥനയുമായി രാജ്യത്തെ മലയാളി സമൂഹം മുന്നിട്ടിറങ്ങിയിട്ടുണ്ട് .എല്ലാ മലയാളി അസോസിയേഷനുകളും,കൂട്ടായ്മകളും,മത സം ഘടനകളും ബോധവത്കരണ പരിപാടികളുമായി രംഗത്തുണ്ട്.

വീട്ടിൽ സംസാരിക്കുന്ന ഭാഷയായി മലയാളം തിരഞ്ഞെടുക്കാനായിOther എന്ന വിഭാഗത്തിൽ രേഖപ്പെടുത്തി ഭാഷയുടെ പേര് ചേർക്കേണ്ടിടത്ത് MALAYALAM എന്നു രേഖപ്പെടുത്തുകയാണ് വേണ്ടത്. ഇൗ ഉത്തരത്തിലൂടെ യാണ് രാജ്യത്തെ മലയാളി സമൂഹത്തിന്റെ കണക്കെടുക്കുക. ഇതനുസരിച്ചായിരിക്കും കുടിയേറ്റ സമൂഹത്തിനായി തയ്യാറാക്കുന്ന ക്ഷേമ പദ്ധതികളിൽ മലയാളി സമൂഹത്തിനും പ്രത്യേക പരിഗണന ലഭിക്കുകയുള്ളൂ.

ഇതു കണക്കിലെടുത്താണ് പ്രചരണവുമായി മലയാളികൾ ശക്തമായി രംഗത്തുള്ളത്. സർക്കാറിന്റെ പ്രത്യേക പരിഗണന ലഭിച്ചെങ്കിൽ മാത്രമെ ഭാഷാ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ, മലയാള പുസ്തകങ്ങളുടെ ലൈബ്രറികൾ, ഭാഷാ വിഭാഗങ്ങൾക്കുള്ള ചൈൽഡ് കെയർ സെന്ററുകൾ, സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കുന്നതിനുള്ള നടപടികൾ, നഴ്‌സിങ് ഹോം, ഭാഷാടിസ്ഥാനത്തിലുള്ള റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങൾ തുടങ്ങിയവ ലഭ്യമാകൂ. അതുകണ്ടുതന്നെ സെൻസസ് ഫോം പൂരിപ്പിക്കുമ്പോൾ വീട്ടിൽ സാംസാരിക്കുന്ന ഭാഷ മലയാളം എന്ന് രേഖപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രചരണ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.

ഇതിനോടകം തന്നെ ഓരോ വീടുകളിലേക്കും ഓൺലൈൻ സെൻസസ് ലോഗിൻ വിവരങ്ങൾ അയച്ചിട്ടുണ്ട്. ലഭിച്ച ലോഗിൻ വിവരങ്ങൾ ഒൻപതാം തീയതി വരെ സൂക്ഷിച്ചു വച്ച് അനുവദിച്ചിട്ടുള്ള നിശ്ചിത സമയത്തിനുള്ളിൽ (സെപ്റ്റംബർ മധ്യത്തോടെ) പൂരിപ്പിച്ച് നൽകണം. സെൻസസ്സിൽ പങ്കെടുക്കാത്തവരിൽ നിന്നും അതിനുശേഷമുള്ള ഓരോ ദിവസവും 180 ഡോളർ വീതം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം രണ്ടര കോടിയോളം ജനങ്ങൾ സെൻസസിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.