- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പ്രവാസി കുടിയേറ്റക്കാർക്ക് താത്കാലിക ആശ്വാസം; ഓസ്ട്രേലിയൻ പൗരത്വ നിയമഭേദഗതി പാസാക്കാനാവാതെ തള്ളി; നിലവിലെ അപേക്ഷകൾ പഴയ നിയമപ്രകാരം പരിഗണിക്കുമെന്ന് മന്ത്രി; ബിൽ പാർലമെന്റിൽ പാസാക്കാനുള്ള ശ്രമം തുടരാൻ സർക്കാർ
കുടിയേറ്റക്കാരുടെ പൗരത്വം സംബന്ധിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിയമം പാസാക്കാനാവാതെ സെനറ്റ് തള്ളി. ഇന്നലെയാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി കുടിയേറ്റക്കാർക്ക് ആശ്വാസകരമായ നടപടി ഉണ്ടായത്. നിയമ ഭേദഗതി പാസാക്കാനാവാതെ തള്ളിയതോടെ നിലവിലുള്ള അപേക്ഷകൾ പഴയ നിയമപ്രകാരം പരിഗണിക്കുമെന്ന് കുടിയേറ്റ മന്ത്രി അറിയിച്ചു. ബിൽ പാസ് ആക്കാനായി കുടിയേറ്റ കാര്യ മന്ത്രിക്ക് അനുവദിച്ചിരുന്ന സമയം ഇ്ന്നലെ വൈകിട്ട് 7.20 ആയിരുന്നു. ഇതിനു മുൻപായി ക്രോസ്സ് ബെഞ്ച് സെനറ്റർമാരുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ബിൽ സെനറ്റ് പട്ടികയിൽ നിന്ന് തള്ളിയത്. ഇതോടെ കുടിയേറ്റ കാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന അപേക്ഷകൾ നിലവിലെ നിയമപ്രകാരം പൂർത്തിയാക്കും.പുതിയ നിയമം പ്രഖ്യാപിച്ച ശേഷം ലഭിച്ച അപേക്ഷകളെല്ലാം ഇപ്പോൾ പരിഗണിക്കാതെ കെട്ടിക്കിടക്കുകയാണ്. എന്നാൽ കൂടുതൽ ഭേദഗതികൾ വരുത്തിക്കൊണ്ട് പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ് ആക്കാനുള്ള ശ്രമം സർക്കാർ തുടരുമെന്നാണ് സൂചന.വീണ്ടും അവതരിപ്പിച്ച് ബിൽ പാസ് ആകുന്നപക്ഷം 2018 ജൂലൈ
കുടിയേറ്റക്കാരുടെ പൗരത്വം സംബന്ധിച്ചുള്ള നിയമത്തിൽ ഭേദഗതി വരുത്താനുള്ള നിയമം പാസാക്കാനാവാതെ സെനറ്റ് തള്ളി. ഇന്നലെയാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസി കുടിയേറ്റക്കാർക്ക് ആശ്വാസകരമായ നടപടി ഉണ്ടായത്. നിയമ ഭേദഗതി പാസാക്കാനാവാതെ തള്ളിയതോടെ നിലവിലുള്ള അപേക്ഷകൾ പഴയ നിയമപ്രകാരം പരിഗണിക്കുമെന്ന് കുടിയേറ്റ മന്ത്രി അറിയിച്ചു.
ബിൽ പാസ് ആക്കാനായി കുടിയേറ്റ കാര്യ മന്ത്രിക്ക് അനുവദിച്ചിരുന്ന സമയം ഇ്ന്നലെ വൈകിട്ട് 7.20 ആയിരുന്നു. ഇതിനു മുൻപായി ക്രോസ്സ് ബെഞ്ച് സെനറ്റർമാരുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് ബിൽ സെനറ്റ് പട്ടികയിൽ നിന്ന് തള്ളിയത്. ഇതോടെ കുടിയേറ്റ കാര്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന അപേക്ഷകൾ നിലവിലെ നിയമപ്രകാരം പൂർത്തിയാക്കും.
പുതിയ നിയമം പ്രഖ്യാപിച്ച ശേഷം ലഭിച്ച അപേക്ഷകളെല്ലാം ഇപ്പോൾ പരിഗണിക്കാതെ കെട്ടിക്കിടക്കുകയാണ്.
എന്നാൽ കൂടുതൽ ഭേദഗതികൾ വരുത്തിക്കൊണ്ട് പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ് ആക്കാനുള്ള ശ്രമം സർക്കാർ തുടരുമെന്നാണ് സൂചന.വീണ്ടും അവതരിപ്പിച്ച് ബിൽ പാസ് ആകുന്നപക്ഷം 2018 ജൂലൈ ഒന്ന് മുതൽ പൗരത്വ നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ പദ്ധതി.
കഴിഞ്ഞ ഏപ്രിൽ മുതലാണ് പൗരത്വത്തിനുള്ള കർശനമാക്കിയത്. സ്ഥിര വിസയിൽ നാലുവർഷം പൂർത്തിയാക്കിയവർക്കു മാത്രമേ പൗരത്വത്തിനായി അപേക്ഷ നൽകാനാവുകയുള്ളുവെന്നും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണമെന്നും നിബന്ധനകൾ വച്ചിരുന്നു. ഏപ്രിൽ 20 നുശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ ഈ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഡട്ടൺ നിർദേശിച്ചു. എന്നാൽ ഈ നിർദേശങ്ങൾ സെനറ്റ് അംഗീകാരം ലഭിക്കാതായതോടെ കുടിയേറ്റക്കാരുടെ ആശങ്കകൾക്ക് താത്കാലിക വിരാമം ആയി.