- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡോളർ വില ഇനിയും ഇടിയും; 70 യുഎസ് സെന്റിലും താഴ്ന്നേക്കാമെന്ന് റിപ്പോർട്ട്; സമ്പദ് ഘടന അമ്പതു വർഷത്തിലെ ഏറ്റവും താഴ്ന്ന വളർച്ചാനിരക്കിൽ
മെൽബൺ: രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഡോളർ നിരക്കും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. ഡോളർ വില 75 യുഎസ് സെന്റിലും താഴുമെന്നുള്ള പ്രവചനങ്ങളെ കടത്തി വെട്ടി, 70 യുഎസ് സെന്റിലും താഴെ ഓസ്‌ട്രേലിയൻ ഡോളർ വില ഇടിയുമെന്നാണ് ലോകത്തെ ഏറ്റവും വലിയ അസറ്റ് മാനേജരായ ബ്ലാക്ക്‌റോക്ക് വിലയിരുത്തുന്നത്. രാജ്യത്തിന്റെ സമ്പദ് ഘടന വളര
മെൽബൺ: രാജ്യത്തെ സമ്പദ് വ്യവസ്ഥയും ഡോളർ നിരക്കും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. ഡോളർ വില 75 യുഎസ് സെന്റിലും താഴുമെന്നുള്ള പ്രവചനങ്ങളെ കടത്തി വെട്ടി, 70 യുഎസ് സെന്റിലും താഴെ ഓസ്‌ട്രേലിയൻ ഡോളർ വില ഇടിയുമെന്നാണ് ലോകത്തെ ഏറ്റവും വലിയ അസറ്റ് മാനേജരായ ബ്ലാക്ക്‌റോക്ക് വിലയിരുത്തുന്നത്.
രാജ്യത്തിന്റെ സമ്പദ് ഘടന വളരെ ദുർബലമാണെന്നും ട്രേഡിങ് നടക്കുന്നത് മോശമായ അവസ്ഥയിലാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അമ്പത് വർഷത്തിനിടെയുള്ള ഏറ്റവും മോശമായ തരത്തിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇപ്പോൾ. ഡോളർ നിരക്ക് ശക്തിപ്പെടുന്നതിന് തടസമാകുന്ന ഒട്ടേറെ വസ്തുതകളാണ് ഇപ്പോൾ നിലവിലുള്ളത്. 2015-ന്റെ ആദ്യപകുതിയിൽ തന്നെ ഡോളർ നിരക്ക് 70 യുഎസ് സെന്റിലും താഴെ പോകുമെന്ന് ഭയക്കുന്നതായി ബ്ലാക്ക് റോക്ക് ഓസ്‌ട്രേലിയൻ ഹെഡ് സ്റ്റീഫൻ മില്ലർ ഭയപ്പെടുന്നു. കറൻസിയുടെ വളർച്ചയ്ക്ക് ഒട്ടേറെക്കാര്യങ്ങളാണ് രാജ്യത്ത് തടസം സൃഷ്ടിക്കുന്നത്. അതുകൊണ്ടു തന്നെ 70 യുഎസ് സെന്റിലും താഴെ ഡോളർ വില ഇടിഞ്ഞാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് സ്റ്റീഫൻ മില്ലർ വെളിപ്പെടുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നതും ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിവിന് കാരണമാകുന്നുണ്ട്. ബ്ലാക്ക് റോക്കിനു മുമ്പു തന്നെ ഓസ്‌ട്രേലിയൻ ഡോളർ വില 75 യുഎസ് സെന്റിൽ താഴുമെന്ന് ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് ഗവർണർ ഗ്ലെൻ സ്റ്റീവൻസ് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നു. പലിശ നിരക്ക് കുറച്ചിട്ടും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചു കയറ്റാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്കിനും സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതുകൊണ്ടു തന്നെ യുഎസ് ഡോളറിനെതിരേ ഓസ്‌ട്രേലിയൻ ഡോളർ വിലക്കുറവ് അനുഭവപ്പെടുന്നതിനു കാരണം രാജ്യത്തിന്റെ മോശമായ സമ്പദ് വ്യവസ്ഥയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം യൂറോയ്ക്ക് എതിരേ ഓസ്‌ട്രേലിയൻ ഡോളർ വില മെച്ചപ്പെടുന്നുണ്ട് എന്നു മാത്രമാണ് ആശ്വസിക്കാൻ പറ്റുന്ന ഒരു കാര്യം.