- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡോളർ വില ഇനിയും ഇടിയും; ഓസ്‌ട്രേലിയൻ ഡോളർ നേരിടുന്നത് കനത്ത വെല്ലുവിളിയെന്ന് റിസർവ് ബാങ്ക്
മെൽബൺ: അടുത്ത കാലത്ത് ഓസ്‌ട്രേലിയൻ ഡോളർ വിലയിൽ ഉണ്ടായ ഇടിവു കൂടാതെ ഇനിയും ഡോളർ വിലയിടിവ് പ്രതീക്ഷിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. യുഎസ് ഡോളറിനെതിരേ കനത്ത വിലയിടിവാണ് ഓസ്‌ട്രേലിയൻ ഡോളറിന് അടുത്തകാലത്ത് നേരിടേണ്ടി വന്നത്. നാലു വർഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞദിവസങ്ങളിൽ ഓസ്‌ട്രേലിയൻ ഡോളറിന് ഉണ്ടായത്. 86 യുഎസ് സെന
മെൽബൺ: അടുത്ത കാലത്ത് ഓസ്‌ട്രേലിയൻ ഡോളർ വിലയിൽ ഉണ്ടായ ഇടിവു കൂടാതെ ഇനിയും ഡോളർ വിലയിടിവ് പ്രതീക്ഷിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. യുഎസ് ഡോളറിനെതിരേ കനത്ത വിലയിടിവാണ് ഓസ്‌ട്രേലിയൻ ഡോളറിന് അടുത്തകാലത്ത് നേരിടേണ്ടി വന്നത്. നാലു വർഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞദിവസങ്ങളിൽ ഓസ്‌ട്രേലിയൻ ഡോളറിന് ഉണ്ടായത്. 86 യുഎസ് സെന്റിലും താഴെയായിരുന്നു ഓസ്‌ട്രേലിയൻ ഡോളറിന്റെ വില.
ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ക്വാണ്ടിറ്റേറ്റീവ് ഈസിങ് പ്രോഗ്രാമും യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായ വൻ വിജയവും ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയെ സാരമായി ബാധിക്കുമെന്നാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച നടന്ന റിസർവ് ബാങ്ക് മണിട്ടറി പോളിസി സമ്മേളനത്തിൽ പലിശ നിരക്കിൽ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും ഓസ്‌ട്രേലിയ ട്രേഡിങ് നടത്തുന്ന രാജ്യങ്ങളുമായി ഓസ്‌ട്രേലിയൻ കറൻസിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്.
നേരത്തെയുള്ള 2.5 ശതമാനം എന്ന തോതിൽ തന്നെയാണ് ഇപ്പോഴും പലിശ നിരക്ക് തുടരുന്നത്. 2002-2003 കാലഘട്ടത്തിൽ പലിശ നിരക്ക് 4.7 ശതമാനമായി ഉയർത്തിയതിനു ശേഷം ഇതാദ്യമായാണ് ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മെച്ചപ്പെട്ട രീതിയിൽ ട്രേഡിങ് നടത്തിയിരുന്ന ഓസ്‌ട്രേലിയൻ ഡോളർ ഈ വർഷം മുഴുവൻ വിലയിടിവ് നേരിടുന്ന കാഴ്ചയാണ് കണ്ടതെന്ന് വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ വളർച്ചാ നിരക്കിൽ ഉണ്ടായിട്ടുള്ള നേരിയ മുന്നേറ്റമാണ് ഡോളറിന്റെ വിലയിടിവ് പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓസ്‌ട്രേലിയയുടെ ഇരുമ്പയിര് ഖനനത്തിലും എൽഎൻജി കയറ്റുമതിയിലും വേണ്ടത്ര പുരോഗമനം ഉണ്ടാകാഞ്ഞത് രാജ്യത്തിന്റെ സമ്പദ് ഘടനയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കിയതുമില്ല. എന്നാൽ യുഎസ് പലിശ നിരക്കിൽ ഉടൻ വർധനയാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതും ഓസ്‌ട്രേലിയൻ ഡോളറിനെ ദുർബലമാക്കുമെന്നാണ് കരുതുന്നത്. ജപ്പാൻ കറൻസിയായ യെന്നിന്റെ വിലയിലും വന്നിട്ടുള്ള മാറ്റം യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും അത് ഓസ്‌ട്രേലിയൻ ഡോളറിന്റെ വിലയിടിവ് കാരണമാക്കുകയും ചെയ്തിട്ടുണ്ട്.