- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയൻ ഡോളർ വില കുതിച്ചുയരുന്നു; 2015 മെയ് മാസത്തിനു ശേഷം ഡോളർ ഏറ്റവും ഉയർന്ന നിലയിൽ
മെൽബൺ: യുഎസ് സാമ്പത്തിക മേഖലയിൽ വന്ന തളർച്ച ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തു നൽകി. യുഎസ് ഡോളറിനെതിരേ രണ്ടു വർഷത്തെ ഏറ്റവും മികച്ച നിലയിൽ എത്തി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ ഡോളർ ഇപ്പോൾ. 1.3 ശതമാനം വില ഉയർന്ന് 78 യുഎസ് സെന്റ് എന്ന തോതിലാണ് ഓസ്‌ട്രേലിയൻ ഡോളറിന്റെ വില. പലിശ നിരക്കിൽ അമേരിക്കയിൽ ഈ വർഷം തന്നെ മൂന്നാമത്തെ വർധന പ്രാബല്യത്തിലാക്കിയതോടെ യുഎസ് സമ്പദ് ഘടനയ്ക്ക് മങ്ങലേറ്റതാണ് ഓസ്‌ട്രേലിയൻ ഡോളർ വില കുതിച്ച് ഉയരാൻ കാരണമായിരിക്കുന്നത്. വെള്ളിയാഴ്ച 78.32 യുഎസ് ഡോളർ ആയി വില രേഖപ്പെടുത്തിയ ഓസ്‌ട്രേലിയൻ ഡോളർ പിന്നീട് 78.34 യുഎസ് ഡോളർ ആയാണ് ക്ലോസ് ചെയ്തത. 2015 മെയ് മാസത്തിനു ശേഷം ഓസ്‌ട്രേലിയൻ ഡോളർ വില കുതിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കൻ വിപണിയിലുണ്ടായ സംഭവ വികാസങ്ങൾ പ്രത്യേകിച്ച് നാണ്യപ്പെരുപ്പമാണ് ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തുപകരുന്ന പ്രധാന ഘടകം. മുൻ വർഷത്തെക്കാൾ അമേരിക്കയിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിൽ 1.6 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. റീട്ടെയ്ൽ വിപണിയിൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 0.2 ശതമ
മെൽബൺ: യുഎസ് സാമ്പത്തിക മേഖലയിൽ വന്ന തളർച്ച ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തു നൽകി. യുഎസ് ഡോളറിനെതിരേ രണ്ടു വർഷത്തെ ഏറ്റവും മികച്ച നിലയിൽ എത്തി നിൽക്കുകയാണ് ഓസ്‌ട്രേലിയൻ ഡോളർ ഇപ്പോൾ. 1.3 ശതമാനം വില ഉയർന്ന് 78 യുഎസ് സെന്റ് എന്ന തോതിലാണ് ഓസ്‌ട്രേലിയൻ ഡോളറിന്റെ വില. പലിശ നിരക്കിൽ അമേരിക്കയിൽ ഈ വർഷം തന്നെ മൂന്നാമത്തെ വർധന പ്രാബല്യത്തിലാക്കിയതോടെ യുഎസ് സമ്പദ് ഘടനയ്ക്ക് മങ്ങലേറ്റതാണ് ഓസ്‌ട്രേലിയൻ ഡോളർ വില കുതിച്ച് ഉയരാൻ കാരണമായിരിക്കുന്നത്.
വെള്ളിയാഴ്ച 78.32 യുഎസ് ഡോളർ ആയി വില രേഖപ്പെടുത്തിയ ഓസ്‌ട്രേലിയൻ ഡോളർ പിന്നീട് 78.34 യുഎസ് ഡോളർ ആയാണ് ക്ലോസ് ചെയ്തത. 2015 മെയ് മാസത്തിനു ശേഷം ഓസ്‌ട്രേലിയൻ ഡോളർ വില കുതിക്കുന്നത് ഇതാദ്യമായാണ്. അമേരിക്കൻ വിപണിയിലുണ്ടായ സംഭവ വികാസങ്ങൾ പ്രത്യേകിച്ച് നാണ്യപ്പെരുപ്പമാണ് ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തുപകരുന്ന പ്രധാന ഘടകം.
മുൻ വർഷത്തെക്കാൾ അമേരിക്കയിൽ കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിൽ 1.6 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. റീട്ടെയ്ൽ വിപണിയിൽ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ 0.2 ശതമാനം വീഴ്ച നേരിടുകയും ചെയ്തു. സിപിഐയിൽ ഉണ്ടായ വീഴ്ച ജിഡിപിയേയും ബാധിച്ചു. ഇതെല്ലാം അപ്രത്യക്ഷമായി ഓസ്‌ട്രേലിയൻ ഡോളറിന് കരുത്തുപകരുന്ന ഘടകങ്ങളായി വിപണിയിൽ മാറുകയായിരുന്നു.