- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഡോളറിന് വിലയിടിവ്; ആറു മാസത്തെ താഴ്ന്ന നിരക്കിൽ, ഭീഷണിയായത് യുഎസ് പലിശ നിരക്ക് വർധന
മെൽബൺ: ആറു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ഓസ്‌ട്രേലിയൻ ഡോളറിന് ഇന്ന് വിലയിടിഞ്ഞു. 90 യുഎസ് സെന്റിനു താഴെ ഇന്ന് ആറു മാസത്തിൽ ആദ്യമായി ഡോളർ ട്രേഡിങ് നടന്നത്. പലിശ നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന യുഎസ് പ്രഖ്യാപനത്തെ തുടർന്നാണ് ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് പെട്ടെന്ന് ഇടിഞ്ഞത്. 90 യുഎസ് സെന്റിനു മുകളിൽ ട്രേഡിങ് നടത്തിക്കൊണ്ടിരുന്ന ഓസ്ട്
മെൽബൺ: ആറു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ ഓസ്‌ട്രേലിയൻ ഡോളറിന് ഇന്ന് വിലയിടിഞ്ഞു. 90 യുഎസ് സെന്റിനു താഴെ ഇന്ന് ആറു മാസത്തിൽ ആദ്യമായി ഡോളർ ട്രേഡിങ് നടന്നത്. പലിശ നിരക്ക് ഉടൻ വർധിപ്പിക്കുമെന്ന യുഎസ് പ്രഖ്യാപനത്തെ തുടർന്നാണ് ഓസ്‌ട്രേലിയൻ ഡോളർ നിരക്ക് പെട്ടെന്ന് ഇടിഞ്ഞത്.
90 യുഎസ് സെന്റിനു മുകളിൽ ട്രേഡിങ് നടത്തിക്കൊണ്ടിരുന്ന ഓസ്‌ട്രേലിയൻ ഡോളർ പെട്ടെന്നാണ് 89.97 യുഎസ് സെന്റിലേക്ക് കൂപ്പുകുത്തിയത്. 90.66 യുഎസ് സെന്റിലായിരുന്നു ഈ ദിവസങ്ങളിലെല്ലാം തന്നെ ഓസ്‌ട്രേലിയൻ ഡോളറിന്റെ വില. 89.97 യുഎസ് സെന്റിൽ ട്രേഡിങ് ആരംഭിച്ചെങ്കിലും കുറച്ചു നേരത്തിനു ശേഷം കഷ്ടിച്ച് 89.99 യുഎസ് സെന്റിലെത്തി മോർണിങ് ട്രേഡ് അവസാനിക്കുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഓസ്‌ട്രേലിയൻ ഡോളറിന് 3.5 ശതമാനം വിലയിടിവാണ് സംഭവിച്ചത്. ഒരു വർഷത്തിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന അഭ്യൂഹം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയൻ ഡോളർ നിരക്കിലും അതു പ്രതിഫലിച്ചത്. യുഎസ് പലിശ നിരക്ക് വർധന ചൈന മാർക്കറ്റിലും പ്രകടമായിരുന്നു. ഓഗസ്റ്റിൽ തന്നെ ചൈനാ മാർക്കറ്റിൽ 6.9 ശതമാനം ഇടിവാണ് സംഭവിച്ചത്. അഞ്ചു വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ചൈനാ മാർക്കറ്റിലും പ്രതിഫലിച്ചുകൊണ്ടിരുന്നത്.
90 യുഎസ് സെന്റിനു മുകളിൽ ട്രേഡിങ് നടത്താനുള്ള ഓസ്‌ട്രേലിയൻ ഡോളറിന്റെ ശ്രമങ്ങളെല്ലാം പാഴായിപ്പോകുന്ന തരത്തിലായിരുന്നു മാർക്കറ്റിന്റെ പ്രതികരണം. ഓസ്‌ട്രേലിയൻ ബോണ്ടുകൾക്കും വിലയിടിവാണ് നേരിട്ടുകൊണ്ടിരുന്നത്.