- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരാജ് വെഞ്ഞാറംമൂട് - വിനീത് സംഘത്തിന്റെ മെഗാഷോ 'ഓസ്ട്രേലിയൻ ഡ്രീംസ്' കാൻബറയിൽ ഏപ്രിൽ 28ന്
കാൻബറ: പ്രശസ്ത സിനിമ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ 'ഓസ്ട്രേലിയൻ ഡ്രീംസ്' കാൻബറയിൽ ഏപ്രിൽ 28-നു നടക്കും. വൈകുന്നേരം 6.30-നു ക്യൂൻബെയ്ൻ ബൈസന്റണിയൽ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമ താരങ്ങൾ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും , തെന്നിന്ത്യൻ നായികയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഷോ കാന്ബറയിലെ കലാസ്വാദകർക്ക് നവ്യാനുഭവമായിരിക്കും. സമ്മാനിക്കുക. സുരാജ് വെഞ്ഞാറംമൂട്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെക്കൂടാതെ ഷംന കാസിം, ശ്രുതി ലക്ഷ്മി, രജത് മേനോൻ, ഗായകരായ അഫ്‌സൽ, വിവേകാനന്ദൻ, മെറിൻ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും വേദിയിലെത്തും. സുശാന്ത്(കീബോർഡ്), നിഖിൽ റാം(ഫ്‌ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂർത്തി (തബല), പോൾസൺ (തബല), സൗണ്ട് എൻജിനീയർമാരായ വിജയ് ജോസഫ്, ഫ്രാൻസിസ് കൊള്ളനൂർ എന്നിവർ ലൈവ് ഓർക്കസ്ട്രയിൽ അണിചേരുന
കാൻബറ: പ്രശസ്ത സിനിമ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ 'ഓസ്ട്രേലിയൻ ഡ്രീംസ്' കാൻബറയിൽ ഏപ്രിൽ 28-നു നടക്കും. വൈകുന്നേരം 6.30-നു ക്യൂൻബെയ്ൻ ബൈസന്റണിയൽ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമ താരങ്ങൾ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും , തെന്നിന്ത്യൻ നായികയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നൽകിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന ഷോ കാന്ബറയിലെ കലാസ്വാദകർക്ക് നവ്യാനുഭവമായിരിക്കും. സമ്മാനിക്കുക.
സുരാജ് വെഞ്ഞാറംമൂട്, വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരെക്കൂടാതെ ഷംന കാസിം, ശ്രുതി ലക്ഷ്മി, രജത് മേനോൻ, ഗായകരായ അഫ്‌സൽ, വിവേകാനന്ദൻ, മെറിൻ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും വേദിയിലെത്തും. സുശാന്ത്(കീബോർഡ്), നിഖിൽ റാം(ഫ്‌ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂർത്തി (തബല), പോൾസൺ (തബല), സൗണ്ട് എൻജിനീയർമാരായ വിജയ് ജോസഫ്, ഫ്രാൻസിസ് കൊള്ളനൂർ എന്നിവർ ലൈവ് ഓർക്കസ്ട്രയിൽ അണിചേരുന്നു. വിനീതാണ് മെഗാഷോയുടെ സംവിധായകൻ.
പോപ്പ്കോൺ എന്റർടൈന്മെന്റ്, ത്രീ സ്റ്റാർ എന്റർടൈന്മെന്റ് എന്നിവർ സംയുക്തമായി കാൻബറ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓസ്ട്രേലിയൻ ഡ്രീംസ് മെഗാഷോ സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ എൽദോ (ഫോൺ: 0432539803), റ്റിബിൻ (ഫോൺ: 0469904019) എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്.