- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഗാ ഷോ ഓസ്‌ട്രേലിയൻ ഡ്രീംസ് അരങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ മലയാളികൾ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താര ബാഹുല്യമുള്ള മെഗാഷോ ഓസ്‌ട്രേലിയൻ ഡ്രീംസ്; ബ്രിസ്‌ബേനിൽ അരങ്ങേറാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ മായാപ്രപഞ്ചം. നാട്യ വേദികളിൽ നടന വിസ്മയം തീർക്കുന്ന വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരോടൊപ്പം സിരകളിൽ അഗ്നിപടർത്തുന്ന ബോളിവുഡ് നൃത്ത ചുവടുകളുമായി ഷംന കാസിമും, ശ്രുതിലക്ഷ്മിയും രജത് മേനോനും വേദിയിലെത്തുമ്പോൾ ഓസ്‌ട്രേലിയൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ചു പ്രമുഖ നർത്തകരെ ഒരേ വേദിയിലെത്തിക്കുകയാണ് മാജിക് മൂൺ ഇവന്റസും മലയാളം ഓസ്ട്രേലിയ ഇവന്റസും. ഇവരോടൊപ്പം പാട്ടിന്റെ പാലാഴി തീർക്കുന്ന ശബ്ദമാധുര്യവുമായി സുപ്രസിദ്ധ പിന്നണി ഗായകൻ അഫ്സൽ, ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി നോക്കി നിന്നു......കാത്തു കാത്തു കാത്തു നിന്നു എന്ന പാട്ടു പാടി മലയാളികളുടെ ഹരമായി മാറിയ ഗായിക മെറിൻ ഗ്രിഗറി, പറയുന്ന പാട്ട് സ്പോട്ടിൽ വായിച്ചു വയലിനിൽ സംഗീത വിസ്മയം സൃഷ്ടിക്കുന്ന വിവേകാനന്ദൻ , പുല്ലാങ്കുഴല
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ മലയാളികൾ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ
വച്ച് ഏറ്റവും താര ബാഹുല്യമുള്ള മെഗാഷോ ഓസ്‌ട്രേലിയൻ ഡ്രീംസ്; ബ്രിസ്‌ബേനിൽ അരങ്ങേറാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ മായാപ്രപഞ്ചം. നാട്യ വേദികളിൽ നടന വിസ്മയം തീർക്കുന്ന വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരോടൊപ്പം സിരകളിൽ അഗ്നിപടർത്തുന്ന ബോളിവുഡ് നൃത്ത ചുവടുകളുമായി ഷംന കാസിമും, ശ്രുതിലക്ഷ്മിയും രജത് മേനോനും വേദിയിലെത്തുമ്പോൾ ഓസ്‌ട്രേലിയൻ സ്റ്റേജ് ഷോകളുടെ ചരിത്രത്തിൽ ആദ്യമായി അഞ്ചു പ്രമുഖ നർത്തകരെ ഒരേ വേദിയിലെത്തിക്കുകയാണ് മാജിക് മൂൺ ഇവന്റസും മലയാളം ഓസ്ട്രേലിയ ഇവന്റസും.
ഇവരോടൊപ്പം പാട്ടിന്റെ പാലാഴി തീർക്കുന്ന ശബ്ദമാധുര്യവുമായി സുപ്രസിദ്ധ പിന്നണി ഗായകൻ അഫ്സൽ, ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി നോക്കി നിന്നു......കാത്തു കാത്തു കാത്തു നിന്നു എന്ന പാട്ടു പാടി മലയാളികളുടെ ഹരമായി മാറിയ ഗായിക മെറിൻ ഗ്രിഗറി, പറയുന്ന പാട്ട് സ്പോട്ടിൽ വായിച്ചു വയലിനിൽ സംഗീത വിസ്മയം സൃഷ്ടിക്കുന്ന വിവേകാനന്ദൻ , പുല്ലാങ്കുഴലിന്റെ സ്വരഭംഗിയിൽ നിഖിൽ, വാദ്യമേളങ്ങളിൽ മായിക പ്രപഞ്ചം തീർക്കാൻ താനൂജിന്റെ നേതൃത്വത്തിൽ ഒരു പിടി അതുല്യ കലാകാരന്മാർ ...എല്ലാം ഒത്തുചേരുമ്പോൾ പ്രേക്ഷകരെ ഇളക്കി മറിക്കാനും, ആസ്വാദനത്തിന്റെ അപൂർവ്വ തലങ്ങളിലേക്ക് ഉയർത്താനും പറ്റിയ ഉജ്ജ്വല കലാപരിപാടികളുടെ അപൂർവ്വ നിമിഷങ്ങൾ കൂടിയാണ് ഓസ്‌ട്രേലിയൻ ഡ്രീംസ്.
ചിരിയുടെ നിലയമിട്ടുകൾ പൊട്ടിക്കുന്ന മലയാളികളുടെ പ്രിയ ഹാസ്യതാരം സുരാജ് വെഞ്ഞാറമൂട് , ടെലിവിഷൻ സ്‌ക്രീനിലെ മിന്നുന്ന കോമഡി താരം ഉല്ലാസ് പന്തളം, സ്റ്റേജ് ഷോകളിൽ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന സിറാജ് പയ്യോളി എന്നിവർ കാണിക്കളെ കയ്യിലെടുക്കുമ്പോൾ ആസ്വാദനത്തിന്റെ പുതിയ വാതായനങ്ങൾ ബ്രിസ്ബണിലെ പ്രേക്ഷകരെ കാത്തിരിക്കുന്നു.
എല്ലാ കലാകാരന്മാരുടേയും വിസാ സംബന്ധമായ പേപ്പർ വർക്കുകൾ പൂർത്തിയായതായി സമാൻവേസ് ഇവെന്റ്സ് പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ അറിയിച്ചു.
ഇനിയും ഷോയുടെ ടിക്കറ്റ് ആവശ്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുകയോ www.magicmoon.com.au എന്ന വെബ്‌സൈറ്റിൽ നിന്നും നേരിട്ട് എടുക്കുകയോ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു.
ഷോയിൽ പങ്കെടുക്കാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഏപ്രിൽ 25 ചൊവ്വാഴ്ച ടിക്കറ്റുകൾ ഇമെയിൽ ചെയ്യുന്നതാണ്. ചൊവ്വാഴ്ചക്കു ശേഷവും ടിക്കറ്റുകൾ ഈ മെയിലിൽ ലഭിക്കാത്തവർ എത്രയും വേഗം സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്. പരിപാടിക്കുവരുന്നവർ ടിക്കറ്റിന്റെ പേപ്പർ കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ കൈയിൽ കരുതേണ്ടതാണ്. ബ്രിസ്‌ബേൻ ഷോയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവരുടെ സൗകര്യാർത്ഥം ഗെയിറ്റുകൾ 5 മണിക്കുതന്നെ തുറന്നുകൊടുക്കുന്നതാണ്. പരിപാടി 6 മണിക്ക് തന്നെ തുടങ്ങുന്നതാണ്
ഇതുവരെ ടിക്കറ്റ് വാങ്ങാത്തവർക്കു അന്നേ ദിവസം ടിക്കറ്റ് വാങ്ങുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ടിക്കറ്റ് കൗണ്ടറുകൾ നാലു മണി മുതൽ തുറന്നു പ്രവർത്തിക്കുന്നതാണ്.
ആസ്‌ട്രേലിയായിലെ ഏറ്റവും വലിയ ഈ മെഗാഷോയിൽ പങ്കെടുക്കുവാൻ എത്തുന്നവരുടെ ആവശ്യാർത്ഥം ഓഡിറ്റോറിയത്തിന് വെളിയിൽ ഒരു ലഘുഭക്ഷണശാല പരിപാടിയുടെ ആദ്യന്തം പ്രവർത്തിക്കുന്നതാണ്. ലഘുഭക്ഷണത്തിന്റെയും ബിരിയാണിയുടെയും കൂപ്പണുകൾ കൗണ്ടറിൽ നിന്നും 5 മണി മുതൽ വാങ്ങാവുന്നതാണ്.
22 ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന ഈ മെഗാഷോയിലൂടെ അവരെ നേരിൽ കാണുവാനും അവർ നിങ്ങൾക്കായി കാത്ത് വച്ചിട്ടുള്ള പ്രകടനം ആസ്വദിക്കാനും ഉള്ള അപൂർവ്വ അവസരമാണ് ബ്രിസ്‌ബേനിലുള്ള മലയാളികളെ കാത്തിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി ബ്രിസ്ബേനിലെ ഏറ്റവും നല്ല ഓഡിറ്റോറിയത്തിൽ വച്ച് (ഓഡിറ്റോറിയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് http://erpac.slc.qld.edu.au/venues/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക) നടത്തപ്പെടുന്ന ഷോയ്ക്ക് അസാധാരണമായ സഹകരണമാണ് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്
സംഘാടകർ അറിയിച്ചു.
ബ്രിസ്‌ബേൻ ഷോയുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു:
DATE: 29th April 2017
TIME: 6:00 pm (Gate opens at 5:00 pm, Ticket Sales Counter Opens at 4:00 pm)
VENUE: ERPAC(Edmund Rice Performing Arts Centre),82 Stephen's Road, South
Brisbane
TICKETS AVAIALBALE ONLINE @ www.magicmoon.com.au
കാർ പാർക്കിങ്
പരിപാടിക്കെത്തുന്നവരുടെ വാഹനങ്ങൾ സ്‌കൂൾ കാർ പാർക്കിലും സമീപത്തുള്ള റോഡുകളിലും ഫ്രീ ആയി പാർക് ചെയ്യാവുന്നതാണ്. Mater ഹോസ്പിറ്റലിന്റെ Hancock Street ലുള്ള കാർ പാർക് ഉപയോഗിക്കുന്നവർ നാലാം നിലയിൽ പാർക്ക് ചെയ്യേണ്ടതാണ് (ഷോയ്ക്ക് വരുന്നവർക്ക് 15 ഡോളറാണ് കാര് പാർക്കിങ് ഫീസ്. കുറഞ്ഞ നിരക്ക് കിട്ടുവാൻ സംഘടകരുമായി ബന്ധപെട്ടു വൗച്ചർ വാങ്ങേണ്ടതാണ്). നാലാം നിലയും ഓഡിറ്റോറിയവും തമ്മിൽ ഒരു ഫുട്പാത്തിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.