- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ ഡ്രീംസ്: റിമി ടോമിയും വിജയ് യേശുദാസും രമ്യ നമ്പീശനും 11 ന് മെൽബണിൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഡ്രീംസ് എന്ന ബാനറിൽ സമൻ വായി ഇവന്റ്‌സ് ഒരുക്കുന്ന താരങ്ങളുടെ കലാസന്ധ്യാ പതിനൊന്നിന് ശനിയാഴ്ച 5 മണിക്ക് മൊണാഷ് യൂണിവേഴ്‌സിറ്റിയുടെ റോബർട്ട് ബ്ലാക്ക് വുഡ് ഹാളിൽ അരങ്ങേറും. കലാസ്വാദനത്തിന്റെ ചിരിപ്പിക്കുന്ന കോമഡിയും ഗാനങ്ങളും ഹാസ്യവുമായി മലയാളികളുടെ മനസ്സിന് കുളിർമ്മയേകുന്ന കലാപരിപാടികളാണ് ഓസ്‌ട്രേലിയൻ ഡ്രീംസിന്റെ പ്രത്യേകത. പ്രശസ്ത ഗായികയും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന റിമി ടോമിയും, പ്രശസ്ത ഗായകൻ യുവാക്കളുടെ ഹരമായി മാറിയ വിജയ് യേശുദാസ്, ഓസ്‌ടേലിയായിലെ വിവിധ സ്റ്റേജുകളിൽ ഗാനത്തിന്റെ സ്വരമാധുര്യം ജനങ്ങൾക്ക് പകർന്നു നൽകി കയ്യടി വാങ്ങിയ പ്രമുഖ ഗായകൻ അഫ്‌സൽ, സിനിമാരംഗത്തെ യുവാക്കളുടെയും വീട്ടമ്മമാരുടെയും ഇഷ്ട്ട താരമായി മാറിയ നടി രമ്യാ നമ്പീശൻ, ഹാസ്യ രംഗത്തും മിമിക്രിയിലും എന്തിനേറെ രാഷ്ടീയ രംഗത്തെ മുതിർന്നവരെ അതേ പോലെ അനുകരിച്ച് കയ്യടി വാങ്ങിയ ടിനി ടോം, എന്നിവരടങ്ങിയ താരങ്ങളുടെ ഒരു നീണ്ട നിരയാണ് ശനിയാഴ്ച മെൽബണിൽ എത്തുക. കൂടാതെ അജീഷ് കോട്ടയം, ജോബി പാലാ എന്നിവരും സംഘത
മെൽബൺ: ഓസ്‌ട്രേലിയൻ ഡ്രീംസ് എന്ന ബാനറിൽ സമൻ വായി ഇവന്റ്‌സ് ഒരുക്കുന്ന താരങ്ങളുടെ കലാസന്ധ്യാ പതിനൊന്നിന് ശനിയാഴ്ച 5 മണിക്ക് മൊണാഷ് യൂണിവേഴ്‌സിറ്റിയുടെ റോബർട്ട് ബ്ലാക്ക് വുഡ് ഹാളിൽ അരങ്ങേറും. കലാസ്വാദനത്തിന്റെ ചിരിപ്പിക്കുന്ന കോമഡിയും ഗാനങ്ങളും ഹാസ്യവുമായി മലയാളികളുടെ മനസ്സിന് കുളിർമ്മയേകുന്ന കലാപരിപാടികളാണ് ഓസ്‌ട്രേലിയൻ ഡ്രീംസിന്റെ പ്രത്യേകത. പ്രശസ്ത ഗായികയും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന റിമി ടോമിയും, പ്രശസ്ത ഗായകൻ യുവാക്കളുടെ ഹരമായി മാറിയ വിജയ് യേശുദാസ്, ഓസ്‌ടേലിയായിലെ വിവിധ സ്റ്റേജുകളിൽ ഗാനത്തിന്റെ സ്വരമാധുര്യം ജനങ്ങൾക്ക് പകർന്നു നൽകി കയ്യടി വാങ്ങിയ പ്രമുഖ ഗായകൻ അഫ്‌സൽ, സിനിമാരംഗത്തെ യുവാക്കളുടെയും വീട്ടമ്മമാരുടെയും ഇഷ്ട്ട താരമായി മാറിയ നടി രമ്യാ നമ്പീശൻ, ഹാസ്യ രംഗത്തും മിമിക്രിയിലും എന്തിനേറെ രാഷ്ടീയ രംഗത്തെ മുതിർന്നവരെ അതേ പോലെ അനുകരിച്ച് കയ്യടി വാങ്ങിയ ടിനി ടോം, എന്നിവരടങ്ങിയ താരങ്ങളുടെ ഒരു നീണ്ട നിരയാണ് ശനിയാഴ്ച മെൽബണിൽ എത്തുക.
കൂടാതെ അജീഷ് കോട്ടയം, ജോബി പാലാ എന്നിവരും സംഘത്തിൽ ഉണ്ട്. ലൈവ് ഓർക്കെസ് ട്രെ യുമായി കീബോർഡ് രംഗത്തെ പരിചയസമ്പന്നൻ സുശാന്തും, നിഘിൽ റാം, തബലയുടെ സൂപ്പർ സ്റ്റാറുകളായ ഹരികുമാർ, ആനന്ദ്, തനു ജ് എന്നിവരും ടീമിനെ നയിക്കുന്നു. ഇതിന്റെ ഒരുക്കങ്ങൾ എല്ലാം വളരെ വിജയകരമായി നടക്കുന്നു എന്നും കലയുടെ ആസ്വാദനത്തിന്റെ ഈ മാമാങ്കം കാണുവാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ജോബിൻ -0469818945,ആനന്ദ് :-0433911666, വസന്ത് :-0437171507, സെബി .. -0433991034 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.