ഓസ്‌ട്രേലിയ : വിസ്മയ കാഴ്‌ച്ചകളുമായി ഓസ്‌ട്രേലിയൻ ഡ്രീംസ് 2017 ഏപ്രിൽ 29ന് ഒസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ അരങ്ങേറുന്നു. ബ്രിസ്ബെയ്നിലെ എഡ്മണ്ട് റൈസ് പെർഫോർമിങ് ആർട്സ് സെന്ററിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗത്ത് ഇന്ത്യൻ സമൂഹത്തിന്റെ പ്രധാന ഇവന്റുകളിലൊന്നാണ് ഓസ്ട്രേലിയൻ ഡ്രീം സ് .കോമേഡിയുടെ മുടി ചൂട മന്നൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം, ക്ലാസിക്കൽ ഡാൻസിൽ നാട്യ വിസ്മയം തീര്പ വിനീത്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും, ബോളിവുഡ് ഡാൻസിന്റെ റാണി ഷംന കാസിമും, ലൈവ് ഓർക്കസ്ട്ര യുടെ അകമ്പടിയോടെ അഫ്‌സലും, വിവേകാന്ദനും, മെറിനും ചേരുമ്പോൾ ബ്രിസ്ബണിലെ കലാ സ്‌നേഹിക്ക്ൾക് മനസ്സിന്റെ മടിത്തട്ടിൽ എന്നെന്നും സൂക്ഷിച്ചു വയ്ക്കുവാൻ കഴിയുന്ന ഒരു അതുല്യ കലാവിരുന്നാവും അണിയറയിൽ ഒരുങ്ങുന്നത് എന്നതിൽ സംശയമില്ല!

ഏപ്രിൽ 29ന് വൈകിട്ട് 6 മണിമുതലാണ് പരിപാടി തുടങ്ങുന്നത്. നടനും നർത്തകനുമായ വിനീത്, നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി , ബോളിവുഡ് ഡാൻസർ ഷംന കാസിം , സൗത്ത് ഇന്ത്യൻ നടി ശ്രുതി ലക്ഷ്മി,നടൻ രജത് മേനോൻ , ഗായകരായ അഫ്സൽ , വിവേകാന്ദൻ, മെറിൻ , നടനും കൊമേഡിയനുമായ സുരാജ് വെഞ്ഞാറമൂട്, കൊമേഡിയൻ മാരായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം , കീബോർഡ് ആർട്ടിസ്റ്റ് സുശാന്ത് , ഫ്ളൂട്ട് ആർട്ടിസ്റ്റ് നിഖിൽ റാം, ഡ്രം ആർട്ടിസ്റ്റ് തനൂജ്, തബല ആർട്ടിസ്റ്റ് ഹരി ക്രിഷ്ണ മൂർത്തി , പോൾസൺ , സൗണ്ട് എഞ്ചീനിയർമാരായ വിജയ് ജോസഫ് , ഫ്രാൻസിസ് കൊല്ലനൂർ എന്നിവർ പങ്കെടുക്കുന്നു. ഓസ്ട്രേലിയൻ ഡ്രീംസ് എന്ന പരിപാടി വിനീതാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയിൽ ആദ്യമായാണ്, കോമേഡിക്കും, ക്ലാസിക്കൽ ഡാൻസിനും, ബോളിവുഡ് ഡാൻസിനും തുല്യ പ്രാധന്യം നൽകുന്ന ഒരു ഷോ നടത്തപ്പെടുന്നത്.

ബ്രിസ്ബേൻ ആസ്ഥാനമായുള്ള മാജിക് മൂൺ എന്റർടൈന്മെന്റ്‌സ്, മലയാളം ഇവെന്റ്‌സ് ഓസ്‌ട്രേലിയ എന്നിവർ സംയുക്തമായാണ് ഇത്തവണ ഈ പരിപാടി നടത്തുന്നത്. ബ്രിസ്ബനിൽ ഇതുവരെ നടന്ന മെഗാഷോകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ നടത്തപ്പെടുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ ബ്രിസ്ബണിലെ എല്ലാ മലയാളികളേയും സംഘാടകർ ക്ഷണിക്കുന്നു.

പരിപാടി നടക്കുന്ന സ്ഥലം
Edmund Rice Performing Arts Center, St Laurence's Coll-ege