- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സ്ത്രീ പുരുഷ സമത്വം വെറുംവാക്ക്; സ്ത്രീ ജീവനക്കാരെക്കാൾ പുരുഷന്മാർക്ക് ശമ്പളം 300 ഡോളർ കൂടുതൽ; ഓസ്ട്രേലിയയിൽ വേതനത്തിലുള്ള വ്യത്യാസം റെക്കോർഡ് തലത്തിലെത്തി
മെൽബൺ: കാലം എത്ര മാറിയാലും, സ്ത്രീ പുരുഷ സമത്വം എത്ര ഘോരംഘോരം പ്രസംഗിച്ചാലും പ്രായോഗിക തലത്തിൽ എല്ലായ്പ്പോഴും പുരുഷന് മേൽക്കോയ്മ ലഭിക്കുന്ന തരത്തിലാണ് എവിടേയും കാര്യങ്ങൾ. അതിന് ഉദാഹരണമാണ് സ്ത്രീ ജീവനക്കാർക്കും പുരുഷ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളക്കാര്യം. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള പേ ഗ്യാപ് സർവകാല റെക്കോർഡിൽ എത്തി നിൽക്
മെൽബൺ: കാലം എത്ര മാറിയാലും, സ്ത്രീ പുരുഷ സമത്വം എത്ര ഘോരംഘോരം പ്രസംഗിച്ചാലും പ്രായോഗിക തലത്തിൽ എല്ലായ്പ്പോഴും പുരുഷന് മേൽക്കോയ്മ ലഭിക്കുന്ന തരത്തിലാണ് എവിടേയും കാര്യങ്ങൾ. അതിന് ഉദാഹരണമാണ് സ്ത്രീ ജീവനക്കാർക്കും പുരുഷ ജീവനക്കാർക്കും ലഭിക്കുന്ന ശമ്പളക്കാര്യം. സ്ത്രീ പുരുഷന്മാർ തമ്മിലുള്ള പേ ഗ്യാപ് സർവകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ് ഓസ്ട്രേലിയയിൽ. ഫുൾ ടൈം ജോലി ചെയ്യുന്ന ഒരു പുരുഷന് ആഴ്ചയിൽ ശരാശരി 1578.50 ഡോളർ ആണ് ശമ്പളമായി ലഭിക്കുന്നത്. ഒരു സ്ത്രീ ജോലിക്കാരിയെക്കാൾ 298.10 ഡോളർ കൂടുതലാണിത്.
1994-ൽ ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഇതു സംബന്ധിച്ചുള്ള കണക്കെടുപ്പ് തുടങ്ങിയതിൽ പിന്നെയുള്ള ഏറ്റവും വലിയ അന്തരമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശമ്പളത്തിന്റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിൽ 18.8 ശതമാനമാണ് അന്തരം രേഖപ്പെടുത്തുന്നത്. ലോകവ്യാപമായി സ്ത്രീ പുരുഷ വേതനത്തിലുള്ള അന്തരം കുറയ്ക്കണമെന്ന് മുറവിളി കൂട്ടുമ്പോഴാണ് ഓസ്ട്രേലിയയിൽ ഇത് റെക്കോർഡ് തലത്തിലെത്തുന്നത്.
സ്ത്രീ-പുരുഷന്മാർക്കുള്ള വേതന വ്യവസ്ഥയിലെ ഈ അന്തരം ഒഴിവാക്കുന്നതിനായി 2012-ൽ ലേബർ സർക്കാർ ഇതിനായി പ്രത്യേകം നിയമം കൊണ്ടുവന്നിരുന്നു. നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള ബിസിനസ് സ്ഥാപനങ്ങൾ തങ്ങളുടെ സ്ത്രീ- പുരുഷ ജീവനക്കാർക്കു നൽകുന്ന ശമ്പളത്തിന്റെ വിശദാംശങ്ങൾ സർക്കാരിനെ അറിയിക്കണമെന്നുള്ളതാണ് നിയമം. ചില വൻ ബാങ്കുകളും സ്ത്രീകളായ ഉന്നതഉദ്യോഗസ്ഥർക്ക് പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനമാണ് നൽകിവരുന്നെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്ത്രീകൾക്ക് മുൻഗണനയുള്ള തൊഴിൽ മേഖലകളിൽ അവർക്ക് മെച്ചപ്പെട്ട വേതനമാണ് ലഭിക്കുന്നതെന്നും അതുകൊണ്ടു തന്നെ മറ്റു മേഖലകളിലെ അവരുടെ സേവനത്തെ കുറച്ചു കാണേണ്ട ആവശ്യമില്ലെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. മറ്റേണിറ്റി ലീവിൽ പോകുന്ന സ്ത്രീകൾ തിരിച്ച് ജോലിക്ക് കയറുമ്പോൾ അവർക്ക് തൊഴിൽ സ്ഥലങ്ങളിൽ വിവേചനം നേരിടേണ്ടി വരുന്നുവെന്നും മിക്കവരും ഡീമോട്ട് ചെയ്യപ്പെടാറുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്വകാര്യ ജീവിതത്തിലും കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന സ്ത്രീകൾക്കു പക്ഷേ, മിക്ക തൊഴിലിടങ്ങളിലും മെച്ചപ്പെട്ട കരിയർ ഉന്നതിയോ പ്രൊമോഷനോ ലഭിക്കുന്നില്ല എന്നതു ദുഃഖകരമായ വസ്തുതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വേതന വ്യവസ്ഥയിൽ സ്ത്രീ പുരുഷ വിവേചനം കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് ഡിസ്ട്രോയ് ദ ജോയിന്റ് എന്ന ഫെമിനിസ്റ്റ് സംഘടനയുടെ കോ ഫൗണ്ടർ ആയ ജെന്നാ പ്രൈസ് ആവശ്യപ്പെടുന്നത്.