- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ: നദാലിനും ബാർട്ടിക്കും ഒസാക്കയ്ക്കും സ്വിറ്റോലിനയ്ക്കും വിജയത്തുടക്കം
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ കരുത്തരുടെ മുന്നേറ്റത്തോടെ ആവേശകരമായ തുടക്കം. മുൻ ചാമ്പ്യൻ റാഫേൽ നദാലും ആഷ്ലി ബാർട്ടിയും നവോമി ഒസാക്കയും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
പുരുഷ വിഭാഗം സിംഗിൾസിൽ ആദ്യ റൗണ്ടിൽ അമേരിക്കയുടെ മാർക്കോസ് ജിറോണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നദാൽ രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. സ്‌കോർ: 6-1, 6-4, 6-2. രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ തനാസി കൊക്കിനാക്കിസോ ജർമനിയുടെ യാന്നിക്ക് ഹാൻഫ്മാനോ ആയിരിക്കും നദാലിന്റെ എതിരാളി.
നൊവാജ് ജോക്കോവിച്ച് കളിക്കാത്തതിനാൽ കിരീടസാധ്യത ഏറെയുള്ള താരമാണ് ലോക ആറാം നമ്പറായ നദാൽ. നദാലിന്റെ ഓസ്ട്രേലിയൻ ഓപ്പണിലെ 70-ാം വിജയം കൂടിയാണിത്.
വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി യുക്രൈനിന്റെ ലെസിയ സുറെങ്കോയെ തകർത്തു. ആദ്യ റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ബാർട്ടിയുടെ വിജയം. സ്‌കോർ 6-0, 6-1.
ജാപ്പനീസ് താരമായ നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകൾക്ക് കൊളംബിയയുടെ കമീല ഒസോറിയോയെ കീഴടക്കി. സ്‌കോർ 6-3, 6-3. നിലവിലെ വനിതാ സിംഗിൾസ് ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ കൂടിയാണ് ഒസാക്ക.ഉക്രൈയ്ൻ താരം എലിന സ്വിറ്റോലിനയും രണ്ടാം റൗണ്ടിൽ കടന്നു.
സ്പോർട്സ് ഡെസ്ക്