- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടം; കനേഡിയൻ താരം ഫെലിക്സിനോട് 'വിയർത്ത് ജയിച്ച്' മെദ്വദേവ്; സെമിയിൽ സിറ്റ്സിപാസിനെതിരെ; വനിതാ സിംഗിൾസ് സെമി ബാർട്ടിയും മാർഡിയും തമ്മിൽ; ഇഗ സ്വിയടെകിന്റെ എതിരാളി ഡാനിയേ കോളിൻസ്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഡാനിൽ മെദ്വദേവും സ്റ്റെഫാനോസ് സിറ്റ്സിപാസും ഏറ്റുമുട്ടും. അഞ്ചു സെറ്റുകൾ നീണ്ട കടുത്ത ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ 21-കാരനായ കാനഡയുടെ ഒമ്പതാം സീഡ് ഫെലിക്സ് ഓഗർ അലിയിയാമ്മെയോട് വിയർത്ത് ജയിച്ചാണ് മെദ്വദെവിന്റെ സെമി പ്രവേശനം. റോഡ് ലാവെർ അരീനയിൽ നാലു മണിക്കൂറും 42 മിനിറ്റും നീണ്ട മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമായിരുന്നു മെദ്വദെവിന്റെ തിരിച്ചുവരവ്. സ്‌കോർ: 6-7(4), 3 -6, 7 - 6(2), 7 - 5, 6 - 4.
ഫെലിക്സ്- മെദ്വദേവ് പോരാട്ടം ഒരു ത്രില്ലറായിരുന്നു. ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമായിരുന്നു മെദ്വദേവിന്റെ തിരിച്ചുവരവ്. 7-6 6-3 എന്ന സ്‌കോറിന് ആദ്യ രണ്ട് സെറ്റും ഫെലിക്സ് നേടി.
മൂന്നാം സെറ്റിൽ തോൽവിയുടെ മുനമ്പിൽ നിന്ന് മെദ്വദേവിന്റെ തിരിച്ചുവരവ്. ഫെലിക്സ് മാച്ച് പോയിന്റിൽ നിൽക്കെ മെദ്വദേവ് മനോഹരമായി തിരിച്ചെത്തി. പിന്നാലെ ടൈ ബ്രേക്കിൽ മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റ് 7-5ന് മെദ്വദേവിന്.
നിർണായകമായ അവസാന സെറ്റിൽ തുടക്കത്തിൽ തന്നെ മെദ്വദേവ് എതിർ താരത്തന്റെ സെർവ് ഭേദിച്ചു. ഫെലിക്സിനും ഇതുപോലെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6-4ന് മെദ് വദേവ് സെറ്റെടുത്തു.
വെള്ളിയാഴ്ച നടക്കുന്ന സെമിയിൽ സ്റ്റെഫാനോസ് സിറ്റ്സിപാസാണ് മെദ്വദെവിന്റെ എതിരാളി. ഇറ്റാലിയൻ താരം യാനിക് സിന്നറെ തോൽപ്പിച്ചാണ് സിറ്റ്സിപാസ് സെമിയിൽ കടന്നത്. വനിതകളുടെ സെമിയിൽ ഒന്നാം സീഡ് അഷ്ലി ബാർട്ടി അമേരിക്കയുടെ മാർഡി കീസിനെ നേരിടും. മറ്റൊരു സെമിയിൽ ഇഗ സ്വിയടെക് അമേരിക്കയുടെ ഡാനിയേ കോളിൻസിനെതിരെ മത്സരിക്കും.
സിന്നർക്കെതിരെ ആധികാരിക ജയമാണ് സിറ്റ്സിപാസ് സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ഒരു സെറ്റ് പോലും നാലാം സീഡ് വഴങ്ങിയില്ല. സ്‌കോർ 3-6 4-6 2-6.
സ്പോർട്സ് ഡെസ്ക്