മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ടെന്നീസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ ക്രെസിക്കോവ-കാതറീന സിനിയക്കോവ സഖ്യത്തിന്. ഫൈനലിൽ കസാഖ്സ്താന്റെ അന്ന ഡാനിലിയാന-ബ്രസീലിന്റെ ബീട്രിസ് ഹദ്ദാദ് സഖ്യത്തെ കീഴടക്കിയാണ് ചെക്ക് ടീം കിരീടം നേടിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെസിക്കോവ-സിനിയക്കോവ സഖ്യം വിജയം നേടിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചുവന്ന ഇരുവരും രണ്ടും മൂന്നും സെറ്റുകളും സ്വന്തമാക്കി വിജയം നേടി. സ്‌കോർ: 6-7, 6-4, 6-4

ക്രെസിക്കോവ-സിനിയക്കോവ സഖ്യം നേടുന്ന നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2018-ലും 2021 ലും ഫ്രഞ്ച് ഓപ്പൺ നേടിയ ഇവർ 2018-ൽ വിംബിൾഡണിലും കിരീടത്തിൽ മുത്തമിട്ടു.ടോക്യോ ഒളിമ്പിക്സിലും ക്രെസിക്കോവ-സിനിയക്കോവ സഖ്യമാണ് സ്വർണം നേടിയത്.